ലോകത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന മരുന്നുകളില്‍ ഒന്നാണ് പാരസെറ്റമോള്‍ ടാബ്‌ലറ്റ്. ശരീരോഷ്മാവ് കുറയ്ക്കുന്നതിനും വേദനാ സംഹാരിയായും ഒക്കെ ഇത് ഉപയോഗിക്കുന്നു.
കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ
കൊറോണ വൈറസ് മൂലമുള്ള പനി കുറയ്ക്കാനും വിദഗ്ധര്‍ നിര്‍ദേശിക്കുന്ന പ്രധാന മരുന്നുകളിലൊന്ന് ഇതുതന്നെ. പാരസെറ്റമോളിന്റെ കഥ കേട്ടോളൂ
ഹലോ ഫ്രണ്ട്‌സ്, എന്നെ നിങ്ങളെല്ലാവരും അറിയുമെന്നു വിശ്വസിക്കുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും എന്നെ ഉപയോഗിക്കാത്തവരായി ആരും ഉണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. ജനിച്ചു വീഴുന്ന കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ പല രൂപത്തില്‍ എന്നെ ഉപയോഗിക്കുന്നുണ്ട്. ഞാനാണ് നിങ്ങളുടെ സ്വന്തം പാരസെറ്റമോള്‍. എന്റെ വിശേഷങ്ങള്‍ കേട്ടോളൂ.
എനിക്ക് ശരിക്കും മൂന്നു പേരുകള്‍ ഉണ്ട്. പാരസെറ്റമോള്‍ (paracetamol), അസെ റ്റമിനോഫിന്‍ (acetaminophen), എന്‍-അ സെറ്റൈല്‍ പാരാ അമിനോ ഫീനോള്‍ (N-acetyl para aminophenol) എന്നിവയാണവ. ഇത് കൂടാതെ എന്‍-4-ഹൈഡ്രോക്സി ഫിനൈല്‍ എതനമൈഡ് (N-4- hydroxy phenyl ethanamide) എന്ന ഒരു കെമിക്കല്‍ പേരിലും ഞാന്‍ അറിയപ്പെടുന്നു.
1877-ലാണ് എന്റെ ജനനം. ആദ്യമൊന്നും ഞാന്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്നു. 1887-ല്‍ ക്ലിനിക്കല്‍ ഫാര്‍മക്കോളജിസ്റ്റായ ജോസഫ് വോണ്‍ മെറിങ് (Joseph von Mering) ആണ് എന്നെ ആദ്യമായി മനുഷ്യരില്‍ പരീക്ഷിച്ചത്. 1890-കളില്‍ എന്നെപ്പറ്റി പലരും പഠനങ്ങള്‍ നടത്തി എന്റെ കഴിവുകളെക്കുറിച്ച് ബോധ്യപ്പെട്ടു. അങ്ങനെ, പത്തറുപത് വര്‍ഷങ്ങള്‍ക്ക് ശേഷം 1945-1950 കാലഘട്ടത്തില്‍ ഞാന്‍ സേവനമേഖലകളിലേക്ക് ഇറങ്ങിത്തിരിച്ചു.
എനിക്ക് വലിയൊരു കഴിവുണ്ട്. മനുഷ്യശരീരത്തിലെ ഉയര്‍ന്ന താപനില കുറയ്ക്കാനുള്ള സാധിക്കും. എന്നെ നിങ്ങള്‍ പനി കുറയ്ക്കാന്‍ ഉപയോഗിക്കുന്നത് ഇക്കാരണം കൊണ്ടാണ്. എല്ലാത്തരം പനിയും കുറയ്ക്കാന്‍ സഹായിക്കുന്ന എന്നെ ശാസ്ത്രം ആന്റിപൈറെറ്റിക്സ്(antipyretics) എന്ന വിഭാഗത്തില്‍ പെടുത്തിയിരിക്കുന്നു. ചെറുതും വലുതുമായ പലതരം വേദനകളിലും ആശ്വാസമായി ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്താറുണ്ട്. അതുകൊണ്ട് വേദനാസംഹാരികള്‍ (analgesics) എന്ന വിഭാഗത്തിലും എന്നെ ഉള്‍പ്പെടുത്തിയിരിക്കുന്നു.
എനിക്ക് പല രൂപമുണ്ട്. ഖരരൂപത്തില്‍ ഗുളികകള്‍ ആയും ദ്രാവകരൂപത്തില്‍ സിറപ്പുകള്‍ ആയും ഇന്‍ജക്ഷന്‍ രൂപത്തിലുമൊക്കെ ഞാന്‍ നിങ്ങളുടെ ശരീരത്തില്‍ എത്തും. എന്നെകൊണ്ടു തനിയെ നിയന്ത്രിക്കാന്‍ കഴിയാത്ത വേദനകളില്‍ ഞാന്‍ ചില കൂട്ടുകാരെയും കൂടെ കൂട്ടുന്നു. വൈദ്യശാസ്ത്രത്തില്‍ എന്റെ പ്രധാന സേവനമേഖലകള്‍ താഴെ പറയുന്നവയാണ്.
▪️പനി: ഏതു കാരണം കൊണ്ടുണ്ടാകുന്ന പനിക്കും ഞാന്‍ നല്ല ഒരു ഔഷധമാണ്.
▪️വേദന: ചെറുതും വലുതുമായ വേദനകള്‍ക്കു ഞാന്‍ ഒരു പരിഹാരമാണ്. എങ്കിലും അതികഠിനമായ വേദനകള്‍ എന്നെക്കൊണ്ട് തനിയെ പരിഹരിക്കാന്‍ പറ്റി എന്നുവരില്ല.
▪️വാതരോഗങ്ങള്‍: വാതരോഗ സംബന്ധിയായ വേദനകള്‍ക്ക് എന്നെ ഉപയോഗിക്കാറുണ്ട്.
▪️തലവേദന, പല്ലുവേദന എന്നിവയൊക്കെ കുറയ്ക്കാന്‍ എനിക്ക് കഴിയുന്നു. ചില ശസ്ത്രക്രിയകള്‍ക്കു ശേഷമുണ്ടാകുന്ന വേദനകള്‍ ശമിപ്പിക്കാന്‍ മറ്റു ചില മരുന്നുകളുടെ കൂടെയും എന്നെ ചേര്‍ക്കാറുണ്ട്
സാധാരണ ഗതിയില്‍ ഞാന്‍ ഒരു കുഴപ്പക്കാരനല്ല. വളരെ അധികം സുരക്ഷിതമായ മരുന്ന് എന്നാണ് എനിക്കുള്ള വിശേഷണം. പക്ഷെ, വളരെ ഉയര്‍ന്ന തോതില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഞാന്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കും. പ്രായപൂര്‍ത്തിയായ ഒരാളില്‍ ദിവസം 3-4 ഗ്രാം (3000-4000 മില്ലി ഗ്രാം) വരെ ഉള്ളിലെത്തിയാല്‍ ഞാന്‍ പ
കുഴപ്പമുണ്ടാക്കില്ല. അതില്‍ കൂടുതല്‍ അളവില്‍ എത്തിയാല്‍ ചില അപകടങ്ങള്‍ ഉണ്ടായേക്കാം. ഉയര്‍ന്ന അളവില്‍ സ്ഥിരമായി എന്നെ ഉപയോഗിക്കുന്നവര്‍ക്കുണ്ടാകുന്ന വിപരീത ഫലങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കരള്‍ തകരാറുകള്‍ (liver damage). കരളിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാന്‍ എനിക്ക് കഴിയും. ശരീരത്തിന് ആവശ്യമായ തോതില്‍ ഉപയോഗിച്ചതിന് ശേഷം ബാക്കിയുള്ള എന്നെ പുറത്തുകളയുക എന്ന ഉത്തരവാദിത്തം കരളിനാണ്. ഉയര്‍ന്ന അളവില്‍ ഞാന്‍ ശരീരത്തില്‍ ഉണ്ടെങ്കില്‍ കരളിന്റെ ജോലിഭാരം ഇരട്ടിക്കുന്നു. അത് കരളിന്റെ തകരാറിന് വഴിവെക്കും.
ഇനി ഏതെങ്കിലും കാരണവശാല്‍ ഞാന്‍ അമിതമായി അകത്തു ചെന്നു എന്നിരിക്കട്ടെ. തീര്‍ച്ചയായും നിങ്ങള്‍ ഒരു ഡോക്ടറുടെ സേവനം തേടേണ്ടതാണ്. ശരീരത്തിലെ എന്റെ അളവ് അമിതമായാല്‍ മണിക്കൂറുകള്‍ക്കു ശേഷം മാത്രമേ ലക്ഷണങ്ങള്‍ കാണിക്കുകയുള്ളൂ. മനം പുരട്ടല്‍, ഛര്‍ദി, അമിതമായ വിയര്‍ക്കല്‍, വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങള്‍. അമിത അളവിലുള്ള എന്റെ ഉപയോഗം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അസെറ്റില്‍സിസ്റ്റിന്‍ (acetylcyestine) എന്ന മരുന്ന് ഉപയോഗിക്കുന്നു.
തലച്ചോറിനുള്ളിലെ സൈക്ലോഓക്സിജിനെെസ് (COX) എന്ന എന്‍സൈമിന്റെ ചില പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുവാനുള്ള ഒരു കഴിവ് എനിക്കുണ്ട്. അതുകൊണ്ടാണ് പനിയും വേദനയും കുറക്കാന്‍ എനിക്ക് കഴിയുന്നതെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ അവശ്യമരുന്നുകളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ആളാണ് ഞാന്‍.
ഞാന്‍ സുരക്ഷിത മരുന്നാണ് എന്നു കരുതി വലിച്ചുവാരി തിന്നുകളയാം എന്നു കരുതരുത്. എന്തിനും ഏതിനും എന്നെ എടുത്ത് വിഴുങ്ങുന്ന ഒരു സ്വഭാവം നിങ്ങളില്‍ ചിലര്‍ക്കുണ്ട് എന്നെനിക്കറിയാം.
അതത്ര നല്ല ശീലമല്ല. സ്ഥിരമായി എന്നെ വിഴുങ്ങുന്നവരോട് ഞാന്‍ അല്പം കുറുമ്ബുകള്‍ കാട്ടും. അതിന് എന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അതുകൊണ്ട് ഒരു ഡോക്ടറുടെ ഉപദേശവും ഫാര്‍മസിസ്റ്റിന്റെ നിര്‍ദ്ദേശവും അനുസരിച്ച് മാത്രം എന്നെ എടുത്ത് വിഴുങ്ങുന്നതാണ് ആരോഗ്യത്തിനു നല്ലത്.
ഇനി അടുത്ത തവണ മെഡിക്കല്‍ ഷോപ്പിലേക്ക് എന്നെ തേടി വരുമ്ബോള്‍ ഇക്കാര്യങ്ങള്‍ ഓര്‍മിക്കുമല്ലോ.
എന്ന്
നിങ്ങളുടെ സ്വന്തം പാരസെറ്റമോള്‍.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഓര്‍ക്കുക ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. 'സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം'. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

