Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പാറ്റാ സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം! മെറ്റയുടെ ഇന്ത്യയിലെ മേധാവിയ്ക്കും അക്കൗണ്ടുടമകള്‍ക്കുമെതിരെ കേസ്

പാറ്റാ സമരത്തിനിടെ പ്രധാനമന്ത്രിക്കെതിരെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച സംഭവം! മെറ്റയുടെ ഇന്ത്യയിലെ മേധാവിയ്ക്കും അക്കൗണ്ടുടമകള്‍ക്കുമെതിരെ കേസ്

Tatwamayi News 3 months ago

ഹൈദരാബാദ്: പാറ്റാസമരത്തിനിടെ മറവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീർത്തികരവും മോർഫ് ചെയ്തതുമായ ദൃശ്യങ്ങളും ചിത്രങ്ങളും പ്രചരിപ്പിച്ച സംഭവത്തില്‍ മെറ്റയുടെ ഇന്ത്യയിലെ തലവനും വിവിധ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമകള്‍ക്കുമെതിരെ ഹൈദരാബാദ് സൈബർ ക്രൈം പോലീസ് കേസ് എടുത്തു.

ബിജെപി ഭാരവാഹികളായ ടി. സായികിരണ്‍ ഗൗഡ്, എസ്. അരവിന്ദ് റെഡ്ഡി എന്നിവർ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രധാനമന്ത്രി, അമേരിക്കൻ പ്രസിഡന്റ്, മുൻ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ തുടങ്ങിയവരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള എഐ നിർമ്മിതവും വ്യാജവുമായ വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി. രാജ്യത്തിന്റെ പരമാധികാരത്തിനും പൊതുസമാധാനത്തിനും ഭീഷണിയാകുന്ന ഇത്തരം വ്യാജ ഉള്ളടക്കങ്ങള്‍ പ്രചരിക്കുന്നത് തടയുന്നതില്‍ പരാജയപ്പെട്ടതിനും ഇവ ഹോസ്റ്റ് ചെയ്തതിനുമാണ് മെറ്റാ ഇന്ത്യ തലവനെ കേസുകളില്‍ സഹപ്രതിയാക്കിയിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത (BNS), ഐടി ആക്‌ട് എന്നിവയിലെ നിർണ്ണായക വകുപ്പുകള്‍ പ്രകാരമാണ് രണ്ട് കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പരാതി ഉയർന്നതിന് പിന്നാലെ ലിങ്കുകള്‍ പലതും നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഈ അക്കൗണ്ടുകള്‍ക്ക് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം തേടി പോലീസ് മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് അയച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News