Wednesday, 25 Nov, 4.13 pm Tatwamayi News

കേരളം
പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ അടുത്ത മാസം മുതല്‍ സ്കൂളിലെത്തണം; ഡിജിറ്റല്‍ ക്ലാസുകള്‍ ഉടന്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: പത്ത്, പ്ലസ്ടു ക്ലാസുകളിലെ അധ്യാപകര്‍ സ്‌കൂളിലെത്തണമെന്ന് തീരുമാനം. പൊതുവിദ്യാഭ്യാസമന്ത്രി നടത്തിയ ഉന്നതതല ചര്‍ച്ചയിലാണ് തീരുമാനമായത്.

ഒരു ദിവസം 50 ശതമാനം എന്ന കണക്കില്‍ ഡിസംബര്‍ 17 മുതല്‍ സ്‌കൂളിലെത്തണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. റിവിഷന്‍ ക്ലാസുകള്‍ക്ക് വേണ്ട തയാറെടുപ്പ്, പഠന പിന്തുണ കൂടുതല്‍ ശക്തമാക്കുക എന്നീ ചുമതലകള്‍ നിര്‍വഹിക്കാനാണ് ഇത്തരത്തില്‍ പുതിയൊരു തീരുമാനം എടുത്തിരിക്കുന്നത്.

അതേസമയം ജനുവരി 15ന് പത്തിലേയും 30ന് പ്ലസ് ടുവിന്റെയും ഡിജിറ്റല്‍ ക്ലാസുകള്‍ പൂര്‍ത്തീകരിക്കണം. സ്‌കൂള്‍ തുറന്നാല്‍ പ്രാകടിക്കല്‍ ക്ലാസും റിവിഷന്‍ ക്ലാസുമുണ്ടാകും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ഡിജിറ്റല്‍ ക്ലാസുകളായി ക്രമീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Tatwamayi News
Top