Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

സംസ്ഥാനത്ത് ഇനി വൈദ്യുതി പ്രതിസന്ധി പഴങ്കഥ. എന്‍ടിപിസിയുമായി ചരിത്ര കരാറിന് കേരളം, കായംകുളത്ത് വന്‍ പദ്ധതി

Tatwamayi News 1 month ago

തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിയുമായി നടത്തിയ ഉന്നതതല ചര്‍ച്ചയില്‍ നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍.

ദില്ലിയില്‍ നടന്ന ഉന്നതതല ചര്‍ച്ചയില്‍ പുനരുപയോഗ ഊര്‍ജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുമായി ബന്ധപ്പെട്ട് നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടു.

കേരളത്തിന്റെ ഊര്‍ജ മേഖലയിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകുന്നത് കായംകുളത്ത് സ്ഥാപിക്കുന്ന 2000 MWh ശേഷിയുള്ള കൂറ്റന്‍ ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റമാണ് (BESS). കെഎസ്‌ഇബി, എന്‍ടിപിസി, എന്‍ടിപിസി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് (NGEL) എന്നിവയുടെ സംയുക്ത സംരംഭമായിട്ടായിരിക്കും ഈ പദ്ധതി യാഥാര്‍ഥ്യമാക്കുക. ഇതുകൂടാതെ പോത്തന്‍കോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളില്‍ 80 MWh വീതം ശേഷിയുള്ള ‘ബെസ്’ പദ്ധതികള്‍ 2027 മാര്‍ച്ചോടെ പ്രവര്‍ത്തനസജ്ജമാകും.

അടിയന്തര വൈദ്യുതി ആവശ്യകത മുന്‍നിര്‍ത്തി മഹാരാഷ്ട്രയിലെ എന്‍ടിപിസി സിന്നര്‍ പദ്ധതിയില്‍ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി കേരളത്തിന് ലഭിക്കും. യൂണിറ്റിന് 5.18 രൂപ എന്ന മിതമായ നിരക്കിലാണ് ഈ വൈദ്യുതി ലഭ്യമാക്കുക. കായംകുളത്തുള്ള 27 മെഗാവാട്ട് സോളാര്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും യോഗത്തില്‍ ധാരണയായി. സംസ്ഥാനത്തിന്റെ ഭാവി ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി കേരളത്തിനായി പ്രത്യേക വൈദ്യുതി നിലയം സ്ഥാപിക്കുക എന്ന നിര്‍ദ്ദേശത്തോട് എന്‍ടിപിസി അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി തെലങ്കാനയിലെ രാമഗുണ്ടം പവര്‍ പ്ലാന്റില്‍ നിന്ന് ആവശ്യമായ വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല പവര്‍ പര്‍ച്ചേസ് കരാര്‍ (PPA) ഒപ്പുവെക്കും.

പദ്ധതികള്‍ക്ക് പുറമെ കെഎസ്‌ഇബിയുടെ പ്രവര്‍ത്തനമികവ് വര്‍ധിപ്പിക്കുന്നതിനായി മാനേജ്മെന്റ്, സാങ്കേതിക പ്രവര്‍ത്തനം, ആധുനിക പവര്‍ മാനേജ്മെന്റ് സംവിധാനങ്ങള്‍ എന്നിവയില്‍ എന്‍ടിപിസിയുടെ സാങ്കേതിക പിന്തുണയും ലഭ്യമാക്കും. രാത്രികാലങ്ങളിലെയും ഉയര്‍ന്ന ഉപഭോഗ സമയങ്ങളിലെയും (Peak Hours) പ്രതിസന്ധി പരിഹരിക്കാന്‍ ഈ തീരുമാനങ്ങള്‍ വഴിയൊരുക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News