Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ശബരിമല മിഥുനമാസ പൂജ: വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു; നട ജൂണ്‍ 14-ന് തുറക്കും

ശബരിമല മിഥുനമാസ പൂജ: വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു; നട ജൂണ്‍ 14-ന് തുറക്കും

Tatwamayi News 1 week ago

മിഥുനമാസ പൂജകളുടെ ഭാഗമായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തില്‍ അയ്യപ്പദർശനം നടത്താൻ ആഗ്രഹിക്കുന്ന ഭക്തർക്കായുള്ള വെർച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിച്ചു.

ദർശനത്തിനായുള്ള സമയവിവരങ്ങള്‍ (സ്ലോട്ടുകള്‍) ഭക്തർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

വരുന്ന ജൂണ്‍ 14-ന് വൈകിട്ട് 5 മണിക്കാണ് മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത്. കോടിക്കണക്കിന് ഭക്തർ എത്തുന്ന പുണ്യഭൂമിയില്‍ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനം ഉറപ്പാക്കാനും വെർച്വല്‍ ക്യൂ ബുക്കിംഗ് നിർബന്ധമാണ്.

ദർശനത്തിന് താല്പര്യമുള്ള ഭക്തർ www.sabarimalaonline.org എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ എത്രയും വേഗം തങ്ങളുടെ സ്ലോട്ടുകള്‍ ഉറപ്പാക്കേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News