തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നെന്ന പ്രസ്താവനയില്‍ അവസാനം ഖേദം പ്രകടിപ്പിച്ച് ഗതാഗതമന്ത്രി സി.പി ജോണ്‍ മാപ്പ് പറഞ്ഞെങ്കിലും, സി പി ജോണ്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം കേരളത്തിൻ്റെ സ്ത്രീ മനസ്സുകളില്‍ ഒരിക്കലും പൊറുക്കാൻ സാധിക്കാത്ത അപമാനമായി അവശേഷിക്കുമെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അദ്ധ്യക്ഷൻ ശ്രീ കരമന ജയൻ.
കോണ്‍ഗ്രസ്സിൻ്റെ പേരിലും, കോണ്‍ഗ്രസ് നടത്തിയ തിരഞ്ഞടുപ്പ് വാഗ്ദാനങ്ങളും ഉപയോഗിച്ച് വോട്ട് പിടിച്ച് ജയിച്ച് മന്ത്രിയായ ശേഷം താൻ ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് മന്ത്രി എന്ന് വീമ്പു പറയുകയും, UDF ൻ്റെ കോമണ്‍ മിനിമം പ്രോഗ്രാമുകളെ പോലും തള്ളി പറയുന്ന സി പി ജോണിൻ്റെ മാനസികാവസ്ഥ കോണ്‍ഗ്രസ് നേതൃത്വവും മുഖ്യമന്ത്രിയും തന്നെയാണ് പരിശോധിക്കേണ്ടതെന്നും കരമന ജയൻ ചൂണ്ടിക്കാട്ടി.
മഹിളാ മോർച്ച നടത്തിയ പ്രതിഷേധത്തിനും, ബിജെപി പ്രഖ്യാപിച്ച തുടർ സമര പരിപാടികള്‍ക്കും ഫലം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്ത്രീകളെ അപമാനിച്ച വിഷയത്തില്‍ വളരെ വേഗത്തില്‍ പ്രതികരിച്ച മഹിളാ മോർച്ചയ്ക്കും, ഒപ്പം നിന്ന പൊതു സമൂഹത്തിനും അഭിവാദ്യങ്ങള്‍ അർപ്പിച്ചു.
മാപ്പ് പറഞ്ഞങ്കിലും സി പി ജോണ്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശം കേരളത്തിൻ്റെ സ്ത്രീ മനസ്സുകളില്‍ ഒരിക്കലും പൊറുക്കാൻ സാധിക്കാത്ത അപമാനമായി അവശേഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

