Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

തറക്കല്ലിടാതെ വോട്ട് ചോദിക്കില്ല. കേരളത്തിന് എയിംസ് വരുമെന്ന ഉറപ്പില്‍ സുരേഷ് ഗോപി. സ്ഥലമേറ്റെടുക്കലില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

Tatwamayi News 1 month ago

കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു.

എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത് മുന്‍ഗണനയെക്കുറിച്ച്‌ മാത്രമാണെന്നും, പദ്ധതിക്ക് തറക്കല്ലിടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാന്‍ ജനങ്ങളുടെ മുന്നിലേക്ക് എത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനായി കുറഞ്ഞത് അഞ്ച് സ്ഥലങ്ങളുടെ പ്രെപ്പോസലെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇതുവരെ അത് നല്‍കിയിട്ടില്ലെന്നും തൃശൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. 2025 ജൂണില്‍ എറണാകുളത്തെത്തിയ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നഡ്ഡ കേരളത്തില്‍ കൃത്യസമയത്ത് എയിംസ് വരുമെന്ന് ഉറപ്പുനല്‍കിയിരുന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അതേസമയം, കഴിഞ്ഞദിവസം വിഷയം പരിഗണിച്ച ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നത് തല്‍ക്കാലം കേന്ദ്രത്തിന്റെ മുന്‍ഗണനാ പട്ടികയിലില്ലെന്നും, ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് ആദ്യപരിഗണനയെന്നുമായിരുന്നു കേന്ദ്രം കോടതിയെ അറിയിച്ചത്.

എന്നാല്‍, ആരോഗ്യരംഗത്ത് മുന്നിലാണെന്നത് കേരളത്തിന് എയിംസ് നിഷേധിക്കാനുള്ള അയോഗ്യതയാണോ എന്ന് ഹൈക്കോടതി ചോദിച്ചു. ഡല്‍ഹി പോലുള്ള സ്ഥലങ്ങളില്‍ എയിംസ് അനുവദിച്ച കാര്യവും പരാമര്‍ശിച്ച കോടതി, കൂടിയ ജനസാന്ദ്രതയുള്ള കേരളത്തിന് ഒരു എയിംസ് അത്യന്താപേക്ഷിതമാണെന്ന് നിരീക്ഷിച്ചു. കോഴിക്കോട് കിനാലൂരില്‍ ഇതിനായി സ്ഥലം കണ്ടെത്തി അപേക്ഷ സമര്‍പ്പിച്ചിട്ട് വര്‍ഷങ്ങളായ കാര്യവും കോടതി ഓര്‍മ്മിപ്പിച്ചു. വിഷയം ആറാഴ്ചയ്ക്ക് ശേഷം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News