ആര്യന്റെ കസ്റ്റഡി നീട്ടി കിട്ടാന്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. മുംബൈ തീരത്ത് വെച്ച് ക്രൂയിസ് കപ്പലില്‍ നടന്ന പാര്‍ട്ടിയിലാണ് മയക്കുമരുന്ന് ഉപയോഗമുണ്ടായത്. എന്‍സിബി ഉദ്യോഗസ്ഥര്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ കപ്പലില്‍ എത്തിയിരുന്നു. പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടാണ് എന്‍സിബി റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ കസ്റ്റഡിയിലെടുത്തതും പിനീട് അറസ്റ്റ് രേഖപ്പെടുത്തുന്നത്.. കപ്പലില്‍നിന്ന് വി ഐ പി പാര്‍ട്ടികളില്‍ ഉണ്ടാകുന്ന കൊക്കെയ്ന്‍, ഹഷീഷ്, എംഡിഎംഎ ഉള്‍പ്പെടെ നിരവധി നിരോധിത ലഹരിമരുന്നുകളാണ് പിടികൂടിയത്.