Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശ്ശൂരില്‍ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ! മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം; നവജാത ശിശു മരിച്ചത് പരിചരണം ലഭിക്കാതെ

തൃശ്ശൂരില്‍ ലോഡ്ജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം ! മരണത്തിനിടയാക്കിയത് അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം; നവജാത ശിശു മരിച്ചത് പരിചരണം ലഭിക്കാതെ

Tatwamayi News 3 months ago

തൃശ്ശൂർ : നഗരത്തിലെ സ്വകാര്യ ലോഡ്ജില്‍ പ്രസവത്തെ തുടർന്ന് യുവതിയും നവജാതശിശുവും മരിച്ച സംഭവത്തില്‍, മരണകാരണം പ്രസവശേഷമുണ്ടായ അമിത രക്തസ്രാവമെന്ന് പ്രാഥമിക നിഗമനം.

എടമുട്ടം കൊല്ലാറ വീട്ടില്‍ ജ്യോതി (32) ആണ് മരിച്ചത്. ബുധനാഴ്ച മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച്‌ മൃതദേഹപരിശോധന പൂർത്തിയാക്കി. മരിച്ച ജ്യോതിക്ക് മുൻപ് തന്നെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. പ്രസവത്തിന് ശേഷം കൃത്യമായ പരിചരണവും ചികിത്സയും ലഭിക്കാത്തതിനെത്തുടർന്നാണ് കുഞ്ഞ് മരണപ്പെട്ടതെന്നാണ് പോലീസിന്റെ നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടോടെയാണ് ഇവരെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ജൂണ്‍ 27-നാണ് ജ്യോതി തന്റെ സുഹൃത്തായ പാവറട്ടി സ്വദേശിയായ ഓട്ടോ ഡ്രൈവർക്കൊപ്പം ഈ ലോഡ്ജില്‍ മുറിയെടുത്തത്. യുവതിയെ ഇവിടെയാക്കിയ ശേഷം സുഹൃത്ത് മടങ്ങിയിരുന്നു. പിന്നീട് പലതവണ ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ജ്യോതി ഫോണ്‍ എടുക്കാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയ സുഹൃത്ത് ലോഡ്ജില്‍ തിരിച്ചെത്തുകയായിരുന്നു. ഈ സമയത്ത് മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ഉടൻ തന്നെ പോലീസിനെയും അഗ്‌നിരക്ഷാ സേനയെയും വിവരമറിയിക്കുകയും, അവർ സ്ഥലത്തെത്തി വാതില്‍ പൊളിച്ച്‌ അകത്തുകടന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ഓട്ടോ ഡ്രൈവറെ പ്രാഥമിക അന്വേഷണത്തിന് ശേഷം വിട്ടയച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News