Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

Tatwamayi News 3 days ago

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.

തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി അനിറ്റ് ജോസഫിന്റേതാണ് വിധി. ആള്‍സെയിന്റ്‌സ് ഈന്തിവിളാകത്ത് താമസക്കാരിയായ സതീദേവി (50), മക്കളായ നിധീഷ് (35), രതീഷ് (30) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കൊല്ലപ്പെട്ട സാബുവിന്റെ സഹോദരിയാണ് ഒന്നാം പ്രതിയായ സതീദേവി.

2021 ഒക്ടോബര്‍ 25-നാണ് സംഭവം നടന്നത്. വഴിത്തര്‍ക്കത്തെ തുടര്‍ന്ന് പ്രതികള്‍ സാബുവിനെ കമ്പിപാര, ഇടിവള തുടങ്ങിയ മാരകായുധങ്ങളുപയോഗിച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചു പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സാബു, 2021 ഡിസംബര്‍ 31-നാണ് മരണമടഞ്ഞത്. ഇന്ത്യന്‍ ശിക്ഷാനിയമം (IPC) വകുപ്പുകളായ 302 (കൊലപാതകം), 341, 323, 326, 34 എന്നിവയാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം കഠിനതടവിനു പുറമെ 8 വര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. കൂടാതെ പ്രതികള്‍ സംയുക്തമായി 3.5 ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു.

വലിയതുറ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആര്‍. പ്രകാശ്, സതികുമാര്‍ എന്നിവരാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വേണി. കെ ഹാജരായി. കേസില്‍ പ്രോസിക്യൂഷന്‍ 43 സാക്ഷികളെ വിസ്തരിക്കുകയും 60 രേഖകള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News