Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തിലെ ലഹരി ഉപയോഗത്തില്‍ വര്‍ധനവ്; മദ്യ വില്‍പ്പന കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി

കേരളത്തിലെ ലഹരി ഉപയോഗത്തില്‍ വര്‍ധനവ്; മദ്യ വില്‍പ്പന കുറഞ്ഞെന്ന് എക്‌സൈസ് മന്ത്രി

Thaniniram News 4 years ago

തിരുവനന്തപുരം: കേരളത്തിലെ ലഹരി ഉപയോഗത്തില്‍ വര്‍ധനവ് ഉണ്ടായതായി എക്‌സൈസ് മന്ത്രി എം.വി. ഗോവിന്ദന്‍. കേരളത്തിലെ ലഹരി കേസുകളുടെ എണ്ണം വര്‍ധിച്ചെന്നും ഇത് സൂചിപ്പിക്കുന്നത് ലഹരി ഉപയോഗം കൂടിയതായാണ്.

പിടിച്ചെടുക്കുന്ന മയക്കു മരുന്നിന്റെ അളവ് അനുസരിച്ചാണ് ലഹരി കേസുകള്‍ എടുക്കുന്നത് എന്നും മന്ത്രി സഭയില്‍ അറിയിച്ചു. കേന്ദ്രത്തോട് അളവ് പുതുക്കി നിശ്ചയിക്കാന്‍ ശുപാര്‍ശ ചെയ്‌തെന്നും മന്ത്രി സഭയില്‍ വ്യക്തമാക്കി.

ഇതിന് പുറമെ കേന്ദ്രത്തിന് ജുവനൈല്‍ ജസ്റ്റിസ് ആക്‌ട്, NDPS ആക്‌ട് എന്നിവയില്‍ ഭേദഗതിക്കും സംസ്ഥാനം ശുപാര്‍ശ നല്‍കി. ജെ.ജെ ആക്‌ട് പ്രകാരം കേസെടുക്കാന്‍ എക്‌സസിന് അധികാരം നല്‍കാനും ഭേദഗതിക്കായി ശുപാര്‍ശ ചെയ്തു. സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്ത് മദ്യവില്‍പന കുറഞ്ഞെന്നും സര്‍ക്കാര്‍ സഭയില്‍ അറിയിച്ചു.

സംസ്ഥാനത്ത് ലോക്ക്ഡൗണിന് ശേഷം മദ്യവില്‍പന കുറഞ്ഞു. 205.41 ലക്ഷം കെയ്‌സ് മദ്യമാണ് 2016-17 ല്‍ വിറ്റത്. 150.13 ലക്ഷം കെയ്‌സ് ബിയറും വിറ്റു. എന്നല്‍ 2020 - 21 ല്‍ വര്‍ഷമെടുത്താല്‍ 187.22 ലക്ഷം കെയ്‌സ് മദ്യവും 72.40 ലക്ഷം കെയ്‌സ് ബിയറും വിറ്റു. എംക മുനീറിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. എന്നാല്‍ മദ്യത്തില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതിന് കാരണം നികുതി കൂട്ടിയതാണ്. ഉപഭോഗം കുറഞ്ഞെങ്കിലും വര്‍ധിച്ച നികുതിയിലൂടെ വരുമാനം കൂടി. മദ്യശാലകള്‍ പൂട്ടുന്നത് കൊണ്ട് ഉപഭോഗം കുറയില്ലെന്നും മന്ത്രി സഭയില്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thaniniram News