Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്കൂള്‍ തുറക്കല്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി

സ്കൂള്‍ തുറക്കല്‍; മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി

Thaniniram News 4 years ago

തിരുവനന്തപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിശദമാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.

സ്‌കൂള്‍ തുറന്ന് ആദ്യ രണ്ടാഴ്ചത്തെ വിലയിരുത്തലിന് ശേഷമായിരിക്കും പാഠഭാഗങ്ങള്‍ ഏതൊക്കെ പഠിപ്പിക്കണം എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുക. ടൈം ടേബിള്‍ അതാത് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. പരമാവധി കുട്ടികളെ സ്‌കൂളിലേക്കെത്തിക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വലിയ ഇടവേളക്ക് ശേഷം സ്‌കൂള്‍ തുറക്കുമ്ബോള്‍ ആദ്യം നേരെ പാഠഭാഗങ്ങള്‍ പഠിപ്പിക്കില്ലെന്നാണ് തീരുമാനം. നീണ്ട കാലം വീട്ടിലിരുന്ന കുട്ടികളെ ആദ്യ ആഴ്ചയില്‍ വിലയിരുത്തും. വിക്ടേഴ്‌സ് വഴി നടന്ന പഠനത്തോടുള്ള കുട്ടിയുടെ പ്രതികരണം മനസ്സിലാക്കും. കളി ചിരികളിലൂടെ മെല്ലെ മെല്ലെ പഠനത്തിന്റെ ലോകത്തേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആ രീതിയിലാണ് അക്കാദമിക് മാര്‍ഗ്ഗരേഖ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ ആഴ്ചകളില്‍ വീഡിയോകള്‍ വഴിയും ഗെയിമുകള്‍ വഴിയുമോക്കെ പാഠഭാഗങ്ങള്‍ കാണിച്ച്‌ കൂട്ടായി ചര്‍ച്ച ചെയ്ത് കുട്ടിയെ മനസ്സിലാക്കുമെന്നും അദ്ദേഹം വിശദമാക്കി.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്‌കൂളിലേക്കെത്താന്‍ ആദ്യനാളുകളില്‍ ആരെയും നിര്‍ബന്ധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thaniniram News