Dailyhunt
ആകാംഷ നിറച്ച ട്രെയ്‌ലര്‍; സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ആകാംഷ നിറച്ച ട്രെയ്‌ലര്‍; സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലര്‍, ഡോസ് മെയ് 22ന് തിയറ്ററുകളിലേക്ക്

ദ ക്യു 2 weeks ago

സിജു വില്‍സണ്‍ നായകനാകുന്ന മെഡിക്കല്‍ ത്രില്ലർ ഡോസിൻ്റെ ട്രെയ്‌ലർ പുറത്ത് വിട്ടു. ചിത്രം മെയ് 22 ന് തിയേറ്ററുകളില്‍ എത്തും.

ഡോസില്‍ ജഗദീഷ്, അശ്വിന്‍ കുമാര്‍, കൃഷ്ണശങ്കർ, ദൃശ്യ രഘുനാഥ്, കൃഷ കുറുപ്പ്, മധുപാല്‍, റോണി ഡേവിഡ് രാജ്, സഞ്ജു സനിച്ചൻ എന്നിവരും പ്രധാനവേഷങ്ങളില്‍ എത്തുന്നുണ്ട്. ഒരു ആശുപത്രിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന ക്രൈമും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണങ്ങളും നിഗൂഢതകളുമാണ് ഡോസ് കൈകാര്യം ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മെഡിക്കല്‍ ക്രൈമുകളില്‍ നിന്നും കണ്ടെത്തിയ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് 'ഡോസ്' ഒരുക്കിയിട്ടുള്ളത്. അങ്കിത് ത്രിവേദിയാണ് ഡോസിൻറെ കോ പ്രൊഡ്യൂസർ. മസ്ക്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്വർക്ക്, വില്‍സണ്‍ പിക്ചേഴ്സ്, കുര്യൻ മാത്യു എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

മ്യൂസിക് - ഗോപി സുന്ദർ, ഛായാഗ്രഹണം - വിഷ്ണുപ്രസാദ്, എഡിറ്റിംഗ് - ശ്യാം ശശിധരൻ, ലിറിക്‌സ് - റഫീഖ് അഹമ്മദ്, നിതിൻ കെ ചെറിയാൻ, പ്രൊഡക്ഷൻ ഡിസൈൻ- അപ്പുമാരായി, ഡി ഐ - ലിജു പ്രഭാകർ, മേക്കപ്പ് - പ്രണവ് വാസൻ, കോസ്റ്റ്യും ഡിസൈൻ - സുല്‍ത്താനാ റസാഖ്, ഓഡിയോഗ്രഫി- ജിജു ടി ബ്രൂസ്, പ്രൊജക്റ്റ് ഡിസൈൻ - മനോജ് കുമാർ പറപ്പിള്ളില്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അജയ് ചന്ദ്രിക, പ്രശാന്ത് ഈഴവൻ, തൻവിൻ നാസീർ, അസ്സോസ്സിയേറ്റ് ഡയറക്ടർ - ഗോകുല്‍ സുനില്‍ കുമാർ, പ്രൊജക്റ്റ് കോഓർഡിനേറ്റർ - ഭാഗ്യരാജ് പെഴുംപാറ, കാസ്റ്റിംഗ് - സൂപ്പർ ഷിബു, പ്രൊഡക്ഷൻ കണ്‍ട്രോളർ - പ്രസാദ് നമ്പ്യൻകാവ്, ത്രില്‍സ് - ഫീനിക്സ് പ്രഭു, ആർട്ട് ഡയറക്ടർ - ആല്‍വിൻ ജോസഫ്, സ്റ്റില്‍സ് നൗഷാദ് നാഷ്. PRO- റോജിൻ കെ റോയ്, സതീഷ് ഏരിയാലത്ത്, ഡിജിറ്റല്‍ മാർക്കറ്റിങ് - TAG360, ഡിസൈൻ- യെല്ലോ ടൂത്ത്‌സ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Cue Malayalam