Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
"അവറാച്ചൻ ആൻഡ് സണ്‍സ്" ഒക്ടോബര്‍ 2 മുതല്‍തിയറ്ററുകളില്‍

"അവറാച്ചൻ ആൻഡ് സണ്‍സ്" ഒക്ടോബര്‍ 2 മുതല്‍തിയറ്ററുകളില്‍

ബിജുമേനോൻ നായകനാകുന്ന അവറാച്ചൻ ആൻഡ് സണ്‍സ് ഒക്ടോബർ 2 ന് തിയേറ്ററുകളിലേക്കെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ തമ്പി ആണ്.

ചിത്രത്തിന്റെ ടീസറും ഗാനങ്ങളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

നർമ മുഹൂർത്തങ്ങള്‍ കോർത്തിണക്കിയ ഫാമിലി ഡ്രാമ അവറാച്ചൻ ആൻഡ് സണ്‍സ് ഒരു കംപ്ലീറ്റ് ഫാമിലി എന്റെർറ്റൈനെറാണ്.ബിജുമേനോൻ നായകനാകുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സണ്‍, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടില്‍, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയില്‍, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അവറാച്ചൻ ആൻഡ് സണ്‍സിന്റെ തിരക്കഥ ഒരുക്കുന്നത് ജോസഫ് വിജീഷും തമ്പിയും ചേർന്നാണ്. ചിത്രത്തിന്റെ സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഡി ഓ പി : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനല്‍ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖില്‍ യെശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കണ്‍ട്രോളർ : ഡിക്സണ്‍ പൊടുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ജിബിൻ ജോണ്‍, ഫസ്റ്റ് അസ്സോസിയേറ്റ് ഡയറക്ടർ : ഓസ്റ്റിൻ എബ്രഹാം, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, സ്റ്റില്‍സ് : ബിജിത് ധർമടം, മാർക്കറ്റിംഗ് : സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്, ഡിജിറ്റല്‍ മാർക്കറ്റിംഗ് : ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, വി എഫ് എക്സ് : പ്രൊമൈസ് സ്റ്റുഡിയോസ്, പബ്ലിസിറ്റി ഡിസൈൻ : ടെൻ പോയിന്റ്, പി ആർ ഓ : പ്രതീഷ് ശേഖർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Cue Malayalam