Tuesday, 04 Aug, 12.36 pm ദ ക്യു

ഹോം
'ഇപ്പോള്‍ പ്രതികരിക്കാനില്ല' ; രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ മുല്ലപ്പളളി രാമചന്ദ്രന്‍

അയോധ്യ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ദ ക്യുവിനോട്. രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രിയങ്ക ഗാന്ധി പിന്‍തുണച്ച സാഹചര്യത്തില്‍ പ്രതികരണം തേടിയപ്പോഴായിരുന്നു മറുപടി. രാമക്ഷേത്ര നിര്‍മ്മാണത്തിനുള്ള ഭൂമിപൂജ ദേശീയ ഐക്യത്തിനും സാഹോദര്യത്തിനും സാംസ്‌കാരിക കൂട്ടായ്മയ്ക്കുമുള്ള അവസരമാണെന്നായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്. വിഷയത്തില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും പിന്നീട് വ്യക്തമാക്കാമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ എന്തുനിലപാടായിരിക്കും പാര്‍ട്ടി സ്വീകരിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനോട് ദ ക്യു പ്രതികരണം തേടിയിരുന്നു. അത് സംസ്ഥാന നേതൃത്വം അവിടെ വ്യക്തമാക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Also Read: രാമക്ഷേത്ര നിര്‍മ്മാണത്തെ പിന്തുണച്ച്‌ പ്രിയങ്ക ഗാന്ധി, ദേശീയ ഐക്യത്തിനുള്ള അവസരമെന്ന് ട്വീറ്റ്

അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തെ പ്രിയങ്ക പിന്തുണച്ചതില്‍ മുസ്ലിം ലീഗിന് അതൃപ്തിയുണ്ട്. ബുധനാഴ്ച പാണക്കാട് ദേശീയ നേതൃയോഗം ചേര്‍ന്ന് നിലപാട് പ്രഖ്യാപിക്കുമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി ദ ക്യുവിനോട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന മുസ്ലിം വിഭാഗത്തിന്റെ വികാരം മാനിക്കാതെയാണ് കോണ്‍ഗ്രസിന്റെ പ്രതികരണമെന്നാണ് ലീഗിന്റെ അടക്കംപറച്ചില്‍. ഹൈക്കമാന്‍ഡും സോണിയ ഗാന്ധിയും നിലപാട് വ്യക്തമാക്കിയ ശേഷം പ്രതികരിക്കാമെന്നായിരുന്നു മുസ്ലിം ലീഗ് നേതൃത്വം നേരത്തേ അറിയിച്ചിരുന്നത്. അതിനിടെ പ്രിയങ്കയില്‍ നിന്നുണ്ടായ പ്രതികരണം കോണ്‍ഗ്രസിന്റെ പൊതു നിലപാടായാണ് ലീഗ് കാണുന്നത്. അതേസമയം വിഷയത്തില്‍ കമല്‍നാഥ്, ദിഗ്‌വിജയ് സിംഗ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ നിലപാടിനോട് ടി എന്‍ പ്രതാപന്‍ എംപി വിയോജിപ്പ് പരസ്യമാക്കിയിരുന്നു. പേരുപരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

Also Read: 'സംഘപരിവാറിന്റെ മതരാഷ്ട്രീയ ഇവന്റിന് പോയില്ലെങ്കില്‍ കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ല'; ടിഎന്‍ പ്രതാപന്‍

ക്യു' ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംഘപരിവാര്‍ സ്പോണ്‍സര്‍ ചെയ്യുന്ന മത രാഷ്ട്രീയ ഇവന്റിന് പോയില്ലെങ്കില്‍ കോണ്‍ഗ്രസിനോ ഭാരതത്തിന്റെ ആത്മാവിനോ ഒരു ചുക്കും സംഭവിക്കാനില്ല. ഒരു പള്ളി പൊളിച്ചിട്ട് ക്ഷേത്രം പണിതാല്‍ സന്തുഷ്ടനാവുന്നവനല്ല ഹൈന്ദവ ധര്‍മ്മത്തിലെ ശ്രീരാമനെന്നും തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ ടിഎന്‍ പ്രതാപന്‍ പരാമര്‍ശിച്ചു. അയോധ്യയില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ക്ഷേത്രത്തില്‍ പുലരാന്‍ പോകുന്നത് മതമോ വിശ്വാസമോ അല്ല, പകരം രാഷ്ട്രീയവും വിദ്വേഷവുമാണ്. ഈ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ വിളിച്ചില്ല എന്ന് പരിതപിച്ചവരോടാണ്, കോണ്‍ഗ്രസ് അതിന് പറ്റിയ ഇടമാണെന്ന് എനിക്ക് തോന്നിയിട്ടില്ല. തെറ്റുകള്‍ സംഭവിക്കുമ്ബോള്‍ അത് അംഗീകരിച്ച്‌ തിരുത്തി മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. കോണ്‍ഗ്രസുകാര്‍ക്ക് മാതൃക നെഹ്‌റുവും ഗാന്ധിയും ആസാദും പട്ടേലുമാണ്. അല്ലാതെ സവര്‍ക്കറും ഗോഡ്‌സേയുമല്ലെന്നുമായിരുന്നു പ്രതാപന്റെ പോസ്റ്റ്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Cue Malayalam
Top