മോഹൻലാലിനായി ഒരുക്കുന്ന തിരക്കഥയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് തിരക്കഥാകൃത്ത് ഷാഹി കബീർ. താരത്തോട് വണ്‍ലൈൻ പറഞ്ഞുവെന്നും അദ്ദേഹത്തിന് കഥ ഇഷ്ടമായെന്നും അതിന്റെ എഴുത്ത് തുടങ്ങാനുള്ള ആലോചനകളിലാണെന്നും ഷാഹി കബീർ പറഞ്ഞു.
ക്യു സ്റ്റുഡിയോ അഭിമുഖത്തതില്‍ സംസാരിക്കുകയായിരുന്നു ഷാഹി കബീർ.
'ഞാൻ ലാല്‍ സാറിനോട് ഒരു ഐഡിയ പറഞ്ഞിരുന്നു. കുറച്ച് നോണ്‍ ലീനിയർ സബ്ജക്റ്റ് ആണ്. അദ്ദേഹത്തിന് ഐഡിയ ഇഷ്ടപ്പെട്ടു. അത് ഒന്ന് എഴുതാമോ എന്ന് അദ്ദേഹം ചോദിച്ചിട്ടുണ്ട്. അത് ഒരു പൊലീസ് സ്റ്റോറി തന്നെയാണ്, ഇൻവെസ്റ്റിഗേഷൻ ആണ്. ലാലേട്ടനെ വെച്ച് ചെയ്യുമ്പോള്‍ ഒരു കൊമേർഷ്യല്‍ ചിത്രമായിരിക്കണം എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്നാല്‍ കഥാപാത്രങ്ങള്‍ക്ക് വ്യക്തമായ ഡെപ്ത്തും വേണം,' ഷാഹി കബീർ പറഞ്ഞു.
അതേസമയം ഷാഹി കബീറിന്റെ രചനയില്‍ ഒരുങ്ങിയ പുതിയ ചിത്രം ഉന്മാദം തിയറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. പനോരമ സ്റ്റുഡിയോസിന്‍റെ മലയാളത്തിലെ മൂന്നാം നിർമ്മാണ സംരംഭമായ 'ഉന്മാദം' മലയാളത്തിലെ ഏറ്റവും ശ്രദ്ധേയരായ എഡിറ്റർമാരില്‍ ഒരാളായ കിരണ്‍ ദാസ് ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കൂടിയാണ്. 'ഓഫീസർ ഓണ്‍ ഡ്യൂട്ടി'ക്ക് ശേഷം കുഞ്ചാക്കോ ബോബനുമായി വീണ്ടും ഒന്നിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

