ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാർ ചിത്രം 'അതിരടി'യിലെ പുതിയ ഗാനം പുറത്ത്.
വിഷ്ണു വിജയ് സംഗീതം നല്‍കിയ ഈ ഗാനം രചിച്ചത് സുഹൈല്‍ കോയ, അറിവ് എന്നിവർ ചേർന്നാണ്. "പട്ടി ഷോ" എന്ന വരികളോടെ ശ്രദ്ധ നേടുന്ന ഗാനം ആലപിച്ചത് ഡബ്‌സി, അറിവ്, സുഹൈല്‍ കോയ എന്നിവർ ചേർന്നാണ്. ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തു വിട്ടിരിക്കുന്നത്. ബേസില്‍, ടോവിനോ, വിനീത് ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന ചിത്രം 2026, മെയ് 14 ന് ആണ് ആഗോള റിലീസായി തീയേറ്ററുകളിലെത്തുക.
ഒരു മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റെർറ്റൈനെർ ആയൊരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് ഡോ. അനന്തു എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ഡോ. അനന്തു എസും, ബേസില്‍ ജോസഫ് എന്റർടൈൻമെൻറ്സിന്റെ ബാനറില്‍ ബേസില്‍ ജോസഫും ചേർന്നാണ്. നവാഗതനായ അരുണ്‍ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും ആണ് ചിത്രത്തിന്റെ കോ-പ്രൊഡ്യൂസർമാർ.
നേരത്തെ ചിത്രത്തില്‍ നിന്ന് പുറത്തു വന്ന ആദ്യ ഗാനമായ "തേടി നടന്നൊരു തേനീച്ച" മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഫെജോ, പൂർണ്ണിമ കണ്ണൻ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. ചിത്രത്തിന്റെ ഫണ്‍ മൂഡ് പ്രേക്ഷകരിലെത്തിക്കുന്ന തരത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. വളരെ സ്റ്റൈലിഷ് ഗെറ്റപ്പില്‍ ബേസില്‍ ജോസഫിനെ അവതരിപ്പിക്കുന്ന ഗാനം, അതീവ രസകരമായ ക്യാംപസ് പശ്‌ചാത്തത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. സാംകുട്ടി എന്ന കഥാപാത്രമായാണ് ബേസില്‍ ജോസഫ് ഈ ചിത്രത്തിലെത്തുന്നത്.
റിയ ഷിബു, സരിൻ ഷിഹാബ് എന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബേസില്‍ ജോസഫ് - ടോവിനോ തോമസ് - വിനീത് ശ്രീനിവാസൻ ടീമിൻ്റെ തകർപ്പൻ പ്രകടനം ആയിരിക്കും ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് റിപ്പോർട്ട്. പ്രേക്ഷകരുടെ ഇഷ്ട താരമായ ബേസില്‍ ജോസഫിൻ്റെ ആദ്യ നിർമ്മാണ സംരംഭം എന്ന നിലയിലും ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വലുതാണ്.
മെയ് രണ്ടിന് കോഴിക്കോട് വെച്ച് നടന്ന, അതിരടി ഫെസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ ഇവന്റും വലിയ ജനപിന്തുണ നേടി. ഇവന്റില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ടോവിനോ തോമസ്, ബേസില്‍ ജോസഫ്, റിയ ഷിബു എന്നിവർക്കൊപ്പം, ഡബ്‌സി, അറിവ്, ജോബ് കുര്യൻ, ഫെജോ എന്നിവരുടെ സംഗീത പരിപാടിയും അവിടെ കാണികളെ ഇളക്കി മറിച്ചു. മിന്നല്‍ മുരളിക്ക് ശേഷം ബേസില്‍ ജോസഫും ടൊവിനോ തോമസും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന നിലയിലും ചിത്രം പ്രേക്ഷക ശ്രദ്ധയാകർഷിക്കുന്നുണ്ട്. കാമ്പസിന്റെ പശ്‌ചാത്തലത്തില്‍ ആക്ഷനും കോമഡിയും കോർത്തിണക്കി ഒരുക്കുന്ന ഒരു പക്കാ ഫെസ്റ്റിവല്‍ ചിത്രമായാണ് "അതിരടി" ഒരുങ്ങുന്നത്. ബേസില്‍ ജോസഫ് ഒരുക്കിയ മിന്നല്‍ മുരളിയുടെ രചയിതാക്കളില്‍ ഒരാളായ അരുണ്‍ അനിരുദ്ധൻ്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമാണ് "അതിരടി".
മിന്നല്‍ മുരളിക്ക് ശേഷം ടൊവിനോ തോമസ്, ബേസില്‍ ജോസഫ്, സമീർ താഹിർ, അരുണ്‍ അനിരുദ്ധൻ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പോള്‍സണ്‍ സ്കറിയ, അരുണ്‍ അനിരുദ്ധൻ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചത്. മലയാളം കൂടാതെ, തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിൻ്റെ ഗള്‍ഫിലെ വിതരണാവകാശം സ്വന്തമാക്കിയത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസ് ആണ്. ഛായാഗ്രഹണം - സാമുവല്‍ ഹെൻറി, സംഗീതം - വിഷ്ണു വിജയ്.
എഡിറ്റർ - ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ - മാനവ് സുരേഷ്, കോസ്റ്റ്യൂം - മഷർ ഹംസ, മേക്കപ്പ് - റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈനർ - നിക്സണ്‍ ജോർജ്, വരികള്‍ - സുഹൈല്‍ കോയ, പ്രൊഡക്ഷൻ കണ്‍ട്രോളർ - ആൻ്റണി തോമസ്, എക്സികുട്ടീവ് പ്രൊഡ്യൂസർ- നിഖില്‍ രാമനാഥ്, അമല്‍ സേവ്യർ മനക്കത്തറയില്‍, ഫിനാൻസ് കണ്‍ട്രോളർ - ഐഡൻചാർട്ട്സ്, വിഎഫ്‌എക്സ് - മൈൻഡ്സ്റ്റെയിൻ സ്റ്റുഡിയോസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - സുകു ദാമോദർ, സോഹില്‍, സ്റ്റില്‍സ് - രോഹിത് കെ സുരേഷ്, ടൈറ്റില്‍ ഡിസൈൻ - സർക്കാസനം, പബ്ലിസിറ്റി ഡിസൈൻ - റോസ്റ്റഡ് പേപ്പർ, പിആർഒ - വൈശാഖ് സി വടക്കെവീട്, ജിനു അനില്‍കുമാർ.

