Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

വൈദ്യുതി വിതരണരംഗത്തെ സമ്ബൂര്‍ണ സ്വകാര്യവല്‍ക്കരണം; നടപടികള്‍ പൂര്‍ത്തിയായി, മാര്‍ഗനിര്‍ദേശം പുറത്തുവിട്ടു

ദ ക്യു 6 years ago

രാജ്യത്തെ വൈദ്യുതി വിതരണരംഗം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്ത് വിട്ട് കേന്ദ്ര ഊര്‍ജ മന്ത്രാലയം. സ്വകാര്യവല്‍ക്കരണത്തില്‍ കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ ഉടന്‍ അറിയിക്കുമെന്നാണ് വിവരം.

ഓരോ സംസ്ഥാനങ്ങളിലെയും വൈദ്യുതിവിതരണം സ്വകാര്യകമ്ബനികള്‍ക്ക് കൈമാറുന്നതിന് ടെന്‍ഡര്‍ വിളിക്കേണ്ട നടപടിക്രമങ്ങളും സമയക്രമവും മാതൃകയും തയ്യാറായെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ വൈദ്യുതി വിതരണ കമ്ബനികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ അല്ലെങ്കില്‍ പ്രത്യേക ഉദ്ദേശ്യ കമ്ബനി ഉണ്ടാക്കണമെന്നാണ് മാര്‍ഗനിര്‍ദേശം.

ക്യു' ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒറ്റക്കമ്ബനിയായത് കൊണ്ട് കേരളത്തില്‍ ഈ കമ്ബനി രൂപീകരിക്കണം, ഇതോടെ കെഎസ്‌ഇബിയില്‍ ഉല്‍പാദനവും പ്രസരണവും മാത്രമാകും. വിതരണരംഗം പ്രത്യേക കമ്ബനിക്കായിരിക്കും. ഈ കമ്ബനിയുടെ കീഴില്‍ വരുന്ന ഭൂമി ഒഴികെയുള്ള ആസ്തികളാണ് ഓഹരികളായി കൈമാറാന്‍ ഒരുങ്ങുന്നത്. കേന്ദ്രം മാര്‍ഗനിര്‍ദേശമിറക്കിയെങ്കിലും അധികാരമെടുക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കുണ്ട്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Cue Malayalam