Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
20 വര്‍ഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല; സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ബിന്നി കൃഷ്ണകുമാര്‍

20 വര്‍ഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല; സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ബിന്നി കൃഷ്ണകുമാര്‍

പ്രമുഖ ചലച്ചിത്രപിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമാണ് ബിന്നി കൃഷ്ണകുമാർ. രജനീകാന്ത് നായകനായ 'ചന്ദ്രമുഖി' എന്ന സിനിമയ്ക്കുവേണ്ടി വിദ്യാസാഗർ സംഗീതം നല്‍കിയ 'രാ രാ സരസക്കു രാ രാ' എന്ന ഗാനത്തിലൂടെയാണ് ബിന്നി ജനശ്രദ്ധ നേടുന്നത്.

പിന്നീട് നിരവധി സിനിമകള്‍ക്കു വേണ്ടി ബിന്നി പാടി. ബിന്നിയുടെ ഭർത്താവ് കൃഷ്ണകുമാറും ഗായകനാണ്.

ബിന്നിയെ പേലെ തന്നെ മലയാളികള്‍ക്ക് ഇന്ന് സുപരിചിതയാണ് മകളും ഗായികയുമായ ശിവാംഗി കൃഷ്ണകുമാർ. ശിവാംഗിയ്ക്ക് ഒപ്പമുള്ള ബിന്നിയുടെ അഭിമുഖങ്ങള്‍ക്ക് വലിയ ഫാൻ ബേസ് തന്നെയുണ്ട്. അമ്മയും മോളും ഒന്നിച്ചെത്തിയ പുതിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്താണ് ഈ സൗന്ദര്യരഹസ്യം എന്ന അവതാരകയുടെ ചോദ്യത്തിന് "20 വർഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല," എന്നായിരുന്നു ബിന്നിയുടെ മറുപടി. "ഞാൻ കണ്ണ് കഴുകാറില്ല. രാത്രി കിടക്കുമ്പോഴും കണ്ണില്‍ ഐലൈനറും കണ്ണെഴുതിയതുമെല്ലാം അതുപോലെ കാണും. കണ്‍മഷി പോയാല്‍ വീണ്ടും അതിനു മുകളില്‍ എഴുതും," എന്നാണ് ബിന്നി പറഞ്ഞത്.

"എന്റെ 3 വയസ്സു മുതല്‍ കണ്ണ് വലുതായി എഴുതും. അന്നു മുതലുള്ള ശീലമാണ്. കണ്ണെഴുതാതെ ഞാൻ എങ്ങും പോവില്ല. കണ്ണെഴുതാതെ എന്നെ കാണാൻ എനിക്കിഷ്ടമില്ല. എനിക്ക് ലിപ്സ്റ്റികും കണ്ണെഴുതലും നിർബന്ധമാണ്," ബിന്നി കൂട്ടിച്ചേർത്തു.

"സ്കിൻ കെയർ ചെയ്യാറില്ല. മുൻപ് ഒരു പാട്ടിയമ്മ ഉണ്ടാക്കുന്ന നെയ്യ് മുഖത്ത് തേക്കുമായിരുന്നു. ആറുമാസത്തോളം അത് ചെയ്തിരുന്നു, ഇപ്പോള്‍ അത് കിട്ടാനില്ല. 100 തവണ കഴുകിയെടുക്കുന്ന നെയ്യ്," ബിന്നി കൂട്ടിച്ചേർത്തു.

അമ്മ സംഗീതത്തില്‍ തിളങ്ങുമ്പോള്‍ ശിവാംഗി കൃഷ്ണകുമാർ ഗായിക എന്നതിനപ്പുറം നടി, മോഡല്‍, ഡാൻസർ, ഇൻഫ്ലുവൻസർ എന്നീ നിലകളില്‍ കൂടി തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

കണ്ണട വെച്ച ചെറുത് അച്ചിലിട്ട് വാർത്തതുപോലുണ്ട്, സാക്ഷാല്‍ ജൂനിയർ പിഷു: പിഷാരടിയോട് ആരാധകർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam