Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
60-കാരൻ സല്‍മാന്റെ അമ്മയായി 51-കാരി സൊണാലി! പ്രായവ്യത്യാസം മറന്ന് വേഷം ഏറ്റെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി

60-കാരൻ സല്‍മാന്റെ അമ്മയായി 51-കാരി സൊണാലി! പ്രായവ്യത്യാസം മറന്ന് വേഷം ഏറ്റെടുത്തതിന് പിന്നിലെ കാരണം വെളിപ്പെടുത്തി നടി

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയജീവിതത്തില്‍ നിരവധി ഭാഷകളിലായി വ്യത്യസ്തവും ശ്രദ്ധേയവുമായ ഒട്ടേറെ ചിത്രങ്ങളില്‍ സൊണാലി കുല്‍ക്കർണി വേഷമിട്ടിട്ടുണ്ട്.

സ്വതന്ത്ര സിനിമകളുടെയും ബിഗ് ബജറ്റ് മുഖ്യധാരാ ചിത്രങ്ങളുടെയും ഭാഗമായിട്ടുള്ള സൊണാലി, 2019-ല്‍ പുറത്തിറങ്ങിയ 'ഭാരത്' എന്ന പീരിയഡ് ഡ്രാമയില്‍ സല്‍മാൻ ഖാൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ അമ്മ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.

എന്തുകൊണ്ട് സല്‍മാൻ ഖാന്റെ അമ്മ വേഷം സ്വീകരിച്ചു?

രസകരമായ വസ്തുതയെന്തെന്നാല്‍, സിനിമയില്‍ തന്റെ മകനായി അഭിനയിച്ച സല്‍മാൻ ഖാനേക്കാള്‍ ഒൻപത് വയസ്സ് കുറവാണ് സൊണാലിക്ക്. സല്‍മാന് 60 വയസ്സും സൊണാലിയ്ക്ക് 51 വയസ്സുമാണ് പ്രായം. പ്രായവ്യത്യാസം ഉണ്ടായിരുന്നിട്ടും ആ വേഷം തിരഞ്ഞെടുത്തതിനെ കുറിച്ച്‌ സൊണാലി അടുത്തിടെ സ്ക്രീൻ സ്പോട്ട്‌ലൈറ്റില്‍ സംസാരിക്കവെ മനസ്സു തുറന്നു. "കാസ്റ്റിംഗ് സമയത്ത്, 'എനിക്ക് ഈ വേഷം ചെയ്യാൻ കഴിയില്ല' എന്ന് ഞാൻ പറഞ്ഞിരുന്നു," സൊണാലി വെളിപ്പെടുത്തി.

എന്നാല്‍ സിനിമയിലെ ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യം കാരണം സംവിധായകൻ അലി അബ്ബാസ് സഫറും കാസ്റ്റിംഗ് ഡയറക്ടർ മുകേഷ് ഛബ്രയും തന്റെ കാസ്റ്റിംഗില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്ന് സൊണാലി ഓർക്കുന്നു. "ആ സിനിമയെ സംബന്ധിച്ച്‌ ഫ്ലാഷ്ബാക്ക് രംഗങ്ങള്‍ അത്രയും പ്രധാനപ്പെട്ടതായിരുന്നു. അതിലൂടെയാണ് 'ഭാരത്' എന്ന പേര് ആ കഥാപാത്രത്തിന് ലഭിക്കുന്നതും നായകൻ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതും," സൊണാലി പറഞ്ഞു.

"ഒരു സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറും ഒരിടത്തും അനുയോജ്യമല്ലാത്ത ഒരാളെ മനപ്പൂർവ്വം ഉള്‍പ്പെടുത്താൻ ആഗ്രഹിക്കില്ല. അത് അവരുടെ കൂടി പരാജയമായി മാറും. അതുകൊണ്ട് ഞാൻ അവരുടെ വീക്ഷണം മനസ്സിലാക്കാൻ ശ്രമിക്കുകയും അതൊരു വെല്ലുവിളിയായി ഏറ്റെടുക്കുകയുമായിരുന്നു."

താൻ ആ വേഷം ചെയ്യാൻ സംവിധായകനും കാസ്റ്റിംഗ് ഡയറക്ടർക്കും തന്നെ "ഒരുപാട് നിർബന്ധിക്കേണ്ടി വന്നു" എന്ന് സൊണാലി സമ്മതിക്കുന്നു. എന്നാല്‍ സല്‍മാൻ ഖാനെക്കുറിച്ച്‌ ഒത്തിരി കാര്യങ്ങള്‍ കേട്ടിട്ടുള്ളതിനാല്‍ അദ്ദേഹത്തെ നേരില്‍ കാണാനുള്ള തന്റെ സ്വന്തം "ആഗ്രഹവും" ഇതിനു പിന്നില്‍ ഉണ്ടായിരുന്നെന്നും സൊണാലി വെളിപ്പെടുത്തി.

"ഭാരത് സിനിമയുടെ സെറ്റില്‍ ഞങ്ങള്‍ വളരെ നല്ല രീതിയില്‍ സൗഹൃദത്തിലായി. മറ്റുള്ളവരോട് എങ്ങനെ നല്ല രീതിയില്‍ പെരുമാറണമെന്ന് അദ്ദേഹത്തില്‍ നിന്ന് പഠിക്കാൻ സാധിക്കും. അദ്ദേഹം എപ്പോഴും വളരെ മാന്യമായിട്ടായിരുന്നു ഇടപ്പെട്ടത്. കൂടാതെ തന്റെ സൈക്കിള്‍ ഓടിക്കാൻ എനിക്ക് തന്നപ്പോള്‍ അദ്ദേഹം എന്റെ മനസ്സില്‍ കൂടുതല്‍ പ്രിയപ്പെട്ടവനായി," സൊണാലി ചിരിച്ചുകൊണ്ട് പറഞ്ഞു.

സല്‍മാൻ ഖാൻ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തില്‍ തനിക്ക് "വളരെ മികച്ച പ്രതിഫലം" നല്‍കിയിരുന്നുവെന്നും സൊണാലി കൂട്ടിച്ചേർത്തു. ഭാരതിന്റെ കുട്ടിക്കാലം അഭിനയിച്ച ബാലതാരത്തിനൊപ്പമാണ് തനിക്ക് "കൂടുതല്‍ രംഗങ്ങള്‍" ഉണ്ടായിരുന്നതെന്നും, സല്‍മാൻ അവതരിപ്പിച്ച മുതിർന്ന ഭാരതിനൊപ്പം "വളരെ കുറച്ച്‌ രംഗങ്ങള്‍" മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും സൊണാലി പറഞ്ഞു. എങ്കിലും ആ വേഷം ചെയ്തതില്‍ യാതൊരു വിഷമവുമില്ലെന്നും, കത്രീന കൈഫിന്റെ നൃത്തം നേരില്‍ കാണാൻ സാധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു.

"ദൈവമേ, അവർ വളരെ മനോഹരമായി നൃത്തം ചെയ്യുന്ന വ്യക്തിയാണ്, കാണാനും അതിസുന്ദരിയാണ്. സെറ്റില്‍ ഞങ്ങള്‍ വളരെ സന്തോഷകരമായ സമയം ചിലവഴിച്ചു! അതുകൊണ്ടുതന്നെ എന്റെ ഭാഗത്തുനിന്ന് യാതൊരു പരാതികളുമില്ല," സൊണാലി പറഞ്ഞു. ഭാരതില്‍ നായികയായ കുമുദ് റെയ്നയെ അവതരിപ്പിച്ച കത്രീന, "ഐത്തേ ആ" എന്ന ഹിറ്റ് ഗാനത്തില്‍ സല്‍മാനൊപ്പം ചുവടുവെച്ചിരുന്നു.

ദിഷ പടാനി, സുനില്‍ ഗ്രോവർ, തബു, ജാക്കി ഷ്രോഫ്, നോറ ഫത്തേഹി എന്നിവർ അണിനിരന്ന 'ഭാരത്', ആഗോള ബോക്സ് ഓഫീസില്‍ 325 കോടിയിലധികം രൂപയാണ് നേടിയത്.

20 വർഷമായി ഞാൻ കണ്ണ് കഴുകിയിട്ടില്ല; സൗന്ദര്യരഹസ്യം വെളിപ്പെടുത്തി ബിന്നി കൃഷ്ണകുമാർ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam