Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Aap Kaise Ho OTT: ആപ് കൈസേ ഹോ ഒടിടിയിലെത്തി, എവിടെ കാണാം?

Aap Kaise Ho OTT: ആപ് കൈസേ ഹോ ഒടിടിയിലെത്തി, എവിടെ കാണാം?

Aap Kaise Ho Movie OTT Release Date & Platform: ധ്യാൻ ശ്രീനിവാസനെ നായകനാക്കി നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്ത ആപ് കൈസേ ഹോ ഒടിടി റിലീസിന് ഒരുങ്ങുന്നു.

2025 ഫെബ്രുവരി 28ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരു വർഷത്തിനിപ്പുറമാണ് ഒടിടിയിലേക്ക് എത്തുന്നത്.

അജൂസ് എബൗ വേള്‍ഡ് എൻ്റെർടൈനിൻ്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാർവിൻ അംജത്ത് എന്നിവരാണ് ചിത്രം നിർമിച്ചത്. 'ലൗ ആക്ഷൻ ഡ്രാമ' എന്ന ചിത്രത്തിന് ശേഷം ധ്യാൻ ശ്രീനിവാസൻ തിരക്കഥ രചിച്ച ചിത്രമാണിത്.

ഒരു സംഘം ചെറുപ്പക്കാരുടെ സൗഹൃദത്തിൻ്റെ നർമ്മമൂഹൂർത്തങ്ങളിലൂടെയാണ് കഥ അവതരിപ്പിക്കുന്നത്. ഒരു വിവാഹത്തലേന്ന് നടക്കുന്ന ആഘോഷവും അതിനിടയില്‍ അരങ്ങേറുന്ന സംഭവങ്ങളുമാണ് ഈ ചിത്രം പറയുന്നത്.

ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജുക്കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തേഷ്, ധർമ്മജൻ ബോള്‍ഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തി.

സ്വാതി ദാസിൻ്റെ ഗാനങ്ങള്‍ക്ക് ഡോണ്‍ വിൻസൻ്റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖില്‍ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിച്ചു.

മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയത്. ചിത്രം ഏപ്രില്‍ 15 മുതല്‍ മനോരമ മാക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam