തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖില്‍ മാരാർക്കെതിരെ രൂക്ഷമായ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീം.
തൃക്കാക്കരയിലെ സാധാരണക്കാർക്ക് അഖിലിനെ അറിയില്ലെന്നും ബിഗ് ബോസ് കണ്ടവർക്ക് മാത്രമാണ് അയാളെ പരിചയമെന്നും ഷിയാസ് തുറന്നടിച്ചു.
അഖില്‍ മാരാരുടെ ജനപ്രീതിയെയും രാഷ്ട്രീയ പ്രവേശനത്തെയും ചോദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ഷിയാസ്. "അയാളുടെ കാലമല്ലേ. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നെ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്. ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥിയായിരുന്നു ഞാന്‍. ആ സീസണില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലേ കണ്ടം വഴി ഓടുമായിരുന്നു. അഖില്‍ മാരാരെ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല. ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം."
അഖില്‍ മാരാർ തന്റെ വാക്ചാതുരിയും ബിഗ് ബോസിലെ വിജയവും വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ്, പുറത്തുള്ളവർ അഖിലിന്റെ ജനപ്രീതി വെറും 'ഷോ' മാത്രമാണെന്ന് ആരോപിക്കുന്നത്. രമേഷ് പിഷാരടിയും അഖിലും തമ്മിലുള്ള തർക്കങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആ തർക്കത്തില്‍ പിഷാരടിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് ഷിയാസ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി അഖില്‍ മാരാർ എത്തിയതോടെ തൃക്കാക്കരയിലെ മത്സരത്തിന് ഒരു താരപരിവേഷം കൈവന്നിട്ടുണ്ട്. എന്നാല്‍ ഷിയാസ് കരീമിനെപ്പോലുള്ളവർ ഉയർത്തുന്ന വിമർശനങ്ങള്‍ അഖിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തെ ബാധിക്കുമോ അതോ കൂടുതല്‍ ചർച്ചകള്‍ക്ക് വഴിമാറുമോ എന്നാണ് ഇനി കാണേണ്ടത്.
രാഷ്ട്രീയ ഗോദയിലെ അഖിലിന്റെ പരീക്ഷണത്തിന് വോട്ടർമാർ എന്ത് മാർക്കിടുമെന്നത് കാത്തിരുന്നു തന്നെ കാണണം.
33 കോടിയോളം ആസ്തിയുള്ള ഒരു മലയാളി നടിയാണ് ചിത്രത്തില്‍; ആളെ മനസ്സിലായോ?

