Dailyhunt
'അമ്പോ... രാവണൻ കൊണ്ടുപോയി'; മലയാളത്തിന്റെ രാമായണം തൂക്കി പൃഥ്വിരാജ്; വീഡിയോ

'അമ്പോ... രാവണൻ കൊണ്ടുപോയി'; മലയാളത്തിന്റെ രാമായണം തൂക്കി പൃഥ്വിരാജ്; വീഡിയോ

നിതേഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബീർ കപൂറും യാഷും അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ 'രാമായണ'യുടെ ടീസർ പുറത്തുവന്നതോടെ സിനിമാ പ്രേമികള്‍ ഒന്നടങ്കം ആവേശത്തിലാണ്.

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധനേടുന്നത്, ഈ ഇതിഹാസകാവ്യം മലയാളത്തില്‍ ഒരുങ്ങിയിരുന്നെങ്കില്‍ എങ്ങനെയുണ്ടാകും എന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.

മോളിവുഡ് താരങ്ങളെ കഥാപാത്രങ്ങളാക്കി എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ തയ്യാറാക്കിയ രാമായണ വീഡിയോയാണ് ഓണ്‍ലൈനില്‍ കൗതുകമാകുന്നത്. ശ്രീരാമനായി ദുല്‍ഖർ സല്‍മാന്റെ ശാന്തസുന്ദരമായ ലുക്കാണ് വീഡിയോയുടെ ആകർഷണം. അനുജൻ ലക്ഷ്മണനായി ടൊവിനോ തോമസും സീതാദേവിയായി ഗംഭീര ലുക്കില്‍ ഐശ്വര്യ ലക്ഷ്മിയും എത്തുമ്പോള്‍ കാസ്റ്റിംഗ് പക്കയാണെന്നാണ് ആരാധകരുടെ പക്ഷം.

ദശരഥ മഹാരാജാവായി വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സാക്ഷാല്‍ മോഹൻലാലാണ്. അതേസമയം, വീഡിയോയില്‍ സിനിമാ പ്രേമികളെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് പൃഥ്വിരാജിന്റെ രാവണൻ ലുക്കാണ്. പത്തുതലയുള്ള ലങ്കാധിപതിയുടെ ഗംഭീരവും ക്രൗര്യവുമുള്ള ഭാവം പൃഥ്വിരാജിന്റെ രൂപത്തില്‍ കണ്ടതോടെ "പൃഥ്വി തൂക്കി", "രാവണൻ കൊണ്ടുപോയി," എന്നെല്ലാം കമന്റുകളുമായി ആരാധകർ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു.

വാത്മീകി മഹര്‍ഷിയായി നടൻ ലാല്‍, ഹനുമാനായി ഉണ്ണി മുകുന്ദൻ എന്നിവരെയും വീഡിയോയില്‍ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്തമായ എഐ വീഡിയോകളിലൂടെ ശ്രദ്ധേയനായ 'firos.nv' ആണ് മോളിവുഡിന്റെ രാമായണത്തിന് പിന്നില്‍. ബോളിവുഡ് രാമായണത്തിന്റെ വിഎഫ്‌എക്സിനെക്കുറിച്ചും ബഡ്ജറ്റിനെക്കുറിച്ചും വലിയ ചർച്ചകള്‍ നടക്കുന്നതിനിടയില്‍, മലയാളത്തിലെ താരനിരയെ അണിനിരത്തിയുള്ള ഭാവനാസൃഷ്ടി ആരാധകരുടെ മനംകവരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam