വർഷങ്ങള്‍ പഴക്കമുള്ള ഈ ചിത്രത്തിലുള്ള യുവതി ഇന്ന് അഭിനയരംഗത്ത് സജീവമാണ്. ആരാണിതെന്നു മനസ്സിലായോ? ആവേശം എന്ന ചിത്രത്തില്‍ 'മോൻ ഹാപ്പി ആണോ?'
എന്ന ഒരൊറ്റ ഡയലോഗു കൊണ്ട് രംഗന്റെ മനസ്സു കവരുന്ന അമ്മ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനസ്സും കവരുകയായിരുന്നു ഈ നടി.
മറ്റാരുമല്ല, നടി ദർശന രാജേന്ദ്രന്റെ അമ്മയും നടിയുമായ നീരജയാണ് ഈ ത്രോബാക്ക് ചിത്രത്തിലെ താരം. മലയാളസിനിമയിലെ പരിചിതമുഖമാണ് നീരജ ഇന്ന്. സീ യു സൂണ്‍, വൈറസ്, ആവേശം എന്നീ ചിത്രങ്ങളിലൂടെയാണ് നീരജ അഭിനയരംഗത്ത് എത്തുന്നത്. രക്ഷാധികാരി ബൈജുവിലെ അലൻസിയറിന്റെ ഭാര്യ കഥാപാത്രത്തെയും ആർക്കും മറക്കാനാവില്ല.
ത്രിശിവപേരൂർ ക്ലിപ്തത്തിലെ ആസിഫ് അലിയുടെ അമ്മ, തരംഗത്തിലെ ടൊവീനോയുടെ അമ്മ, സോളോയില്‍ ധൻസികയുടെ അമ്മ, റോസാപ്പൂവിലെ ബിയാത്തുമ്മ തുടങ്ങിയ പലതരത്തിലുള്ള മാതൃഭാവങ്ങളെ അഭിനയിച്ചു ഫലിപ്പിക്കാൻ ഈ അഭിനേത്രിക്ക് കഴിഞ്ഞു. പുള്ളിക്കാരൻ സ്റ്റാറായില്‍ ടീച്ചറായും, സണ്‍ഡേ ഹോളിഡേ യില്‍ ചെറിയൊരു വേഷത്തിലും അഭിനയിച്ചു. മമ്മൂട്ടി ചിത്രമായ ഒരു കുട്ടനാടൻ ബ്ലോഗ്, ടൊവീനോ ചിത്രം മറഡോണ, പൃഥ്വിരാജ് ചിത്രം കൂടെ, ആസിഫ് അലി ചിത്രം ഇബ്ലിസ് തുടങ്ങിയ സിനിമകളിലും നീരജയുണ്ട്. നിരവധി പരസ്യചിത്രങ്ങളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
സ്വാതന്ത്ര സമര സേനാനി എം.പി മന്മഥന്റെ മകള്‍ ശാരദയാണ് നീരജയുടെ അമ്മ.1951-ല്‍ പുറത്തിറങ്ങിയ ആർ. വേലപ്പൻ നായർ സംവിധാനം ചെയ്ത "യാചകൻ " എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച വ്യക്തിയാണ് എം.പി മന്മഥൻ. നൂറില്‍പരം പുസ്തകങ്ങളുടെ രചയിതാവായ ഡോ: എൻ ചന്ദ്രശേഖരനാണ് നീരജയുടെ അച്ഛൻ. അന്തരിച്ച പ്രശസ്ത ഡോക്യുമെന്ററി സംവിധായകൻ ശരത്ചന്ദ്രൻ സഹോദരനാണ്.
ഫോർമർ ബ്രിട്ടീഷ് കൗണ്‍സില്‍ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു നീരജയുടെ ഭർത്താവ് രാജേന്ദ്രൻ.
ആസ്തി 332 കോടി, 100 കോടിയുടെ ബംഗ്ലാവ്; സിനിമയില്ലെങ്കിലും റാണിയെപ്പോലെ രേഖയുടെ ആഢംബര ജീവിതം!

