'കൂടെവിടെ' എന്ന സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് അൻഷിത അഞ്ജി. മലയാള സീരിയല്‍ ലോകത്ത് മാത്രമല്ല തമിഴിലും ഇന്നേറെ പ്രശസ്തമാണ് അൻഷിത.
എന്നാല്‍ തമിഴിലേക്ക് പോയപ്പോള്‍ ഒരുപാട് അപവാദങ്ങളും നടിക്ക് നേരിടേണ്ടതായി വന്നിരുന്നു. ബിഗ് ബോസ് തമിഴ് സീസണ്‍ ആറില്‍ മത്സരാർത്ഥിയായും അൻഷിത എത്തിയിരുന്നു.
അൻഷിതയുടെ ഹോം ടൂർ വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തിരുവനന്തപുരത്താണ് അൻഷിതയുടെ പുതിയ വീട്. ഒരു കോടിയ്ക്ക് അടുത്താണ് വീടിന്റെ നിർമാണചെലവ്.
വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് തന്നെ പ്രേക്ഷകപ്രീതി നേടിയ പരമ്പരകളില്‍ ഒന്നായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത 'കൂടെവിടെ'. ബിപിൻ ജോസും അൻഷിതയുമായിരുന്നു ഇതിലെ നായികാനായകന്മാർ. കബനി എന്ന സീരിയലാണ് അൻഷിതയെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാക്കിയത്. ഇപ്പോള്‍ ചെല്ലമ്മ എന്ന സീരിയിലൂടെ തമിഴ് പ്രേക്ഷകർക്കും ഏറെ സുപരിചിതയാണ് അന്‍ഷിത.
'ടീച്ചറമ്മ' താരം സൗമ്യ ഇനി ഗൗതമിന് സ്വന്തം! 6 വർഷത്തെ പ്രണയസാഫല്യം
അമ്മയും ചേട്ടനുമൊപ്പമാണ് അൻഷിതയുടെ താമസം. തന്റെ ജീവിതത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ആള്‍ അമ്മയാണെന്ന് അൻഷിത പറയും. "എനിക്ക് എല്ലാം എന്റെ അമ്മയാണ്. അമ്മ കാരണമാണ് ഇന്ന് പത്തു പേര്‍ എന്നെ തിരിച്ചരിഞ്ഞത്. ഞാന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ അച്ഛനും അമ്മയും വേര്‍പിരിഞ്ഞു. അതിന് ശേഷം അമ്മയാണ് എന്നെ നോക്കിയതെല്ലാം. ചേട്ടനും അമ്മയും, അമ്മയുടെ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. എന്റെ ശക്തിയും ധൈര്യവും കുടുംബവും എന്റഫെ സുഹൃത്തുക്കളുമാണ്. ഞാന്‍ ഇന്ന് ജീവനോടെ ഇരിക്കുന്നതിന് കാരണം എന്റെ സുഹൃത്തുക്കളാണ്," എന്നാണ് തന്റെ അമ്മയെ കുറിച്ച് അൻഷിത ഒരിക്കല്‍ പറഞ്ഞത്.

