Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അറസ്റ്റ് ചെയ്യുമോ? അണ്ണനും അണ്ണിയും എൻ്റെ ജീവനാ! ; വൈറല്‍ ട്രോളിന് ധ്യാൻ ശ്രീനിവാസൻ്റെ മറുപടി

അറസ്റ്റ് ചെയ്യുമോ? അണ്ണനും അണ്ണിയും എൻ്റെ ജീവനാ! ; വൈറല്‍ ട്രോളിന് ധ്യാൻ ശ്രീനിവാസൻ്റെ മറുപടി

രിക്കല്‍ തമിഴ് സിനിമാ ആരാധകരുടെ രൂക്ഷ വിമർശനത്തിന് ഇടയാക്കിയ ധ്യാൻ ശ്രീനിവാസൻ വീണ്ടും വിജയ്-തൃഷ ചർച്ചകളില്‍.

എന്നാല്‍ ഇത്തവണ വിമർശനമല്ല, സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത് ധ്യാൻ തന്നെ നല്‍കിയ രസകരമായ പ്രതികരണമാണ്.

ഉദയനിധി സ്റ്റാലിൻ തൃഷയെക്കുറിച്ച്‌ നടത്തിയ വിവാദ പരാമർശത്തിന്റെ പശ്ചാത്തലത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടതോടെയാണ് പഴയ ധ്യാൻ വിവാദവും വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചർച്ചയായത്. ഇതിന് പിന്നാലെ ഒരു ട്രോള്‍ പേജില്‍ ധ്യാനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്റും വൈറലായി.

'അണ്ണൻ തമ്പി' ചിത്രത്തില്‍ മൂക്കനായി മമ്മൂട്ടി അഭിനയിച്ച കഥാപാത്രം താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന ഭാവത്തില്‍ നില്‍ക്കുന്ന രംഗമാണ് ട്രോളില്‍ ഉപയോഗിച്ചിരിക്കുന്നത്. അതിന് മുകളില്‍ "തൃഷയെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചതിന് ഉദയനിധി സ്റ്റാലിൻ അറസ്റ്റിലായെന്ന വാർത്ത കണ്ടതിന് പിന്നാലെ ധ്യാൻ ശ്രീനിവാസൻ" എന്ന അർഥം വരുന്ന കുറിപ്പും നല്‍കിയിട്ടുണ്ട്. മുൻപ് ധ്യാൻ നടത്തിയ വിജയ്-തൃഷ പരാമർശം ഓർമിപ്പിച്ചുകൊണ്ടാണ് ട്രോള്‍ തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ ട്രോളിന് താഴെ എത്തിയ ധ്യാന്റെ കമന്റാണ് ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ നേടുന്നത്. "ഹാഹാ... അണ്ണനും അണ്ണിയും എന്റെ ജീവനാണ്" എന്ന കമന്റാണ് ധ്യാൻ പങ്കുവെച്ചത്. ചിരിക്കുന്ന ഇമോജികളും ചേർത്തായിരുന്നു പ്രതികരണം. സ്വന്തം പേരില്‍ വന്ന ട്രോളിനെ പോലും തമാശയായി ഏറ്റെടുത്ത ധ്യാന്റെ മറുപടി നിരവധി പേരാണ് ഇപ്പോള്‍ പങ്കുവെക്കുന്നത്.

ട്രോള്‍ പോസ്റ്റിന് താഴെ നൂറുകണക്കിന് ആളുകളാണ് ധ്യാനെ ടാഗ് ചെയ്തിരുന്നത്. അതേസമയം, ധ്യാൻ ശ്രീനിവാസൻ തൃഷയെ വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചുവെന്ന അർഥത്തിലല്ല ഈ പോസ്റ്റ്. വിനോദത്തിന് വേണ്ടി മാത്രം തയ്യാറാക്കിയ ട്രോളാണിത് എന്ന വിശദീകരണവും പോസ്റ്റ് പങ്കുവെച്ച പേജ് കമന്റിലൂടെ നല്‍കിയിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ മുമ്പ് ഒരു പൊതുപരിപാടിയില്‍ വിജയ്-തൃഷയെ കളിയാക്കുന്ന തരത്തില്‍ നടത്തിയ പരാമർശം തമിഴ്നാട്ടില്‍ വലിയ വിവാദമായിരുന്നു. വിജയ് ആരാധകർ ധ്യാനോട് പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയർത്തുകയും ചെയ്തിരുന്നു. ആ സംഭവത്തിന് പിന്നാലെ ഇപ്പോള്‍ ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് കൂടി വാർത്തയായതോടെ, പഴയ വിവാദം വീണ്ടും ട്രോളുകളിലൂടെ ചർച്ചയാകുകയാണ്.

ഇത്തവണ പക്ഷേ, ട്രോളിനെതിരെ പ്രതികരിക്കാതെ അതേ തമാശയുടെ ഭാഗമാകാനാണ് ധ്യാൻ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ രസകരമായ കമന്റും സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

ആരും ഇതറിയരുതെന്നായിരുന്നു ഞാൻ ആഗ്രഹിച്ചത്... തുടർച്ചയായി വരുന്ന മൂന്നാമത്തെ പരിക്കാണിത്; രശ്മിക മന്ദാന

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam