Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'അര്‍ജന്റീന ഈജിപ്തിനെ കൊള്ളയടിച്ചു'; തുറന്നടിച്ച്‌ ഇന്ത്യൻ വംശജനായ ന്യൂയോര്‍ക്ക് മേയര്‍

'അര്‍ജന്റീന ഈജിപ്തിനെ കൊള്ളയടിച്ചു'; തുറന്നടിച്ച്‌ ഇന്ത്യൻ വംശജനായ ന്യൂയോര്‍ക്ക് മേയര്‍

FIFA World Cup 2026: ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനല്‍ ആവേശത്തിലേക്ക് കടക്കുമ്പോഴും അർജന്റീന-ഈജിപ്ത് മത്സരം സൃഷ്ടിച്ച അലയൊലികള്‍ കെട്ടടങ്ങുന്നില്ല.

അർജന്റീനയെ പരിഹസിച്ചുള്ള ഇന്ത്യൻ വംശജനായ ന്യൂയോർക്ക് മേയർ സോഹ്റാൻ മംദാനിയുടെ പ്രതികരണവും ഇപ്പോള്‍ ചർച്ചയാവുന്നു.

അർജന്റീന - ഈജിപ്ത് മത്സരത്തിന് പിന്നാലെയുണ്ടായ വിവാദങ്ങള്‍ കായിക ലോകത്ത് മാത്രമല്ല, രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. മത്സരത്തിലെ വിവാദപരമായ റഫറിയിംഗിനെച്ചൊല്ലി ഈജിപ്ഷ്യൻ ആരാധകരുടെ പ്രതിഷേധം ശക്തമാകുന്നതിനിടെ, അവർക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ സോഷ്യലിസ്റ്റ് നേതാവും ന്യൂയോർക്ക് സിറ്റി മേയറുമായ സോഹ്‌റാൻ മംദാനി.

മത്സരത്തില്‍ ഈജിപ്ത് ക്രൂരമായി വഞ്ചിക്കപ്പെട്ടു എന്നും അവരില്‍ നിന്ന് വിജയം കവർന്നെടുക്കുകയാണ് ഉണ്ടായതെന്നുമുള്ള ആരാധകരുടെ വാദത്തെ സോഹ്‌റാൻ പൂർണ്ണമായി പിന്തുണച്ചു.

വോട്ടർമാരെ ചേർത്തുപിടിച്ച്‌ മംദാനിയുടെ വാക്കുകള്‍

ന്യൂയോർക്കിലെ വൈവിധ്യമാർന്ന ജനവിഭാഗങ്ങളെയും അവരുടെ വികാരങ്ങളെയും ഉള്‍ക്കൊള്ളുന്നതിനെക്കുറിച്ച്‌ സംസാരിക്കവേയാണ് സോഹ്‌റാൻ മംദാനി ലോകകപ്പ് മത്സരത്തെക്കുറിച്ച്‌ പരാമർശിച്ചത്.

തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് സോഹ്‌റാൻ പറഞ്ഞത് ഇങ്ങനെ, "കഴിഞ്ഞ ദിവസം മത്സരത്തില്‍ ഈജിപ്ത് കൊള്ളയടിക്കപ്പെട്ടു എന്ന നിങ്ങളുടെ സുഹൃത്തുക്കളുടെ വാദത്തോട് പൂർണ്ണമായി യോജിക്കുക എന്നതാണ് അതിന്റെ അർത്ഥം."

ന്യൂയോർക്കിലെ വലിയൊരു വിഭാഗം വരുന്ന അറബ്-മുസ്ലിം വോട്ടർമാരുടെയും കായിക പ്രേമികളുടെയും വികാരങ്ങളെ മാനിച്ചുകൊണ്ടും മത്സരത്തിലെ റഫറിയിങ് പിഴവുകളോടുള്ള വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ടുമാണ് സോഹ്‌റാൻ ഈ പ്രസ്താവന നടത്തിയത്.

വിവാദത്തിന് പിന്നില്‍ എന്ത്?

2026 ഫിഫ ലോകകപ്പില്‍ കഴിഞ്ഞ ദിവസം നടന്ന അർജന്റീന - ഈജിപ്ത് മത്സരത്തിനിടെ ഈജിപ്തിന് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന ചില നിർണായക തീരുമാനങ്ങള്‍ റഫറി നിഷേധിച്ചുവെന്നാണ് ആരാധകരുടെ ആരോപണം. ഇത് കളിയിലെ ഫലത്തെ നേരിട്ട് ബാധിച്ചുവെന്നും അർഹിച്ച വിജയം അല്ലെങ്കില്‍ സമനിലയാണ് ഈജിപ്തിന് നഷ്ടമായതെന്നും കായിക ലോകത്ത് പരക്കെ വിമർശനമുയർന്നിരുന്നു.

ഫുട്ബോള്‍ ലോകത്തെ ഈ വലിയ തർക്കത്തിലേക്ക് ന്യൂയോർക്ക് മേയർ കൂടി തന്റെ നിലപാട് വ്യക്തമാക്കിയതോടെ സംഭവം വീണ്ടും ചർച്ചയാവുന്നു. വരാനിരിക്കുന്ന നിർണായക രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍ ന്യൂയോർക്കിലെ ഈജിപ്ഷ്യൻ-അറബ് സമൂഹത്തെ സ്വാധീനിക്കാൻ ഈ പ്രസ്താവന സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam