Dailyhunt
Assembly Election 2026 Live Updates:  ബംഗാളും അസമും തൂത്തുവാരി ബിജെപി; ഡി.എം.കെ കോട്ടകള്‍ തകര്‍ത്ത് വിജയ്

Assembly Election 2026 Live Updates: ബംഗാളും അസമും തൂത്തുവാരി ബിജെപി; ഡി.എം.കെ കോട്ടകള്‍ തകര്‍ത്ത് വിജയ്

Assembly Election Results 2026 Live Updates: പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുന്ന ഘട്ടത്തില്‍ നടൻ വിജയ് നയിക്കുന്ന ടിവികെ മുന്നേറ്റം തുടരുകയാണ്.

ഇതേ സമയം ഗൂഡല്ലൂരില്‍ ഡിഎംകെയുടെ ദ്രാവിജ മണിയും, മേലൂരില്‍ ഐഎൻസിയുടെ പി വിശ്വനാഥനും വിജയിച്ചു. ബംഗാളില്‍, ബിജെപിയുടെ ലീഡ് 190-ലധികം സീറ്റുകളിലേക്ക് ഉയർന്നതോടെ മമത ബാനർജിയുടെ ടിഎംസി വൻ പരാജയത്തിലേക്ക് നീങ്ങുകയാണ്.

ബംഗാള്‍, ഒരുപക്ഷേ, ഇന്ന് ഏറ്റവും പ്രധാനപ്പെട്ടതാണ്. മമത ബാനർജിയുടെ കോട്ടയായ ഭബാനിപൂരിലാണ് തൃണമൂള്‍ മികച്ച പ്രകടനത്തിന് സാക്ഷ്യം വഹിക്കുന്നത്.

തമിഴ്‌നാട് വളരെക്കാലമായി രണ്ട് ദ്രാവിഡ പാർട്ടികളായ ഡിഎംകെ, എഐഎഡിഎംകെ എന്നിവയുടെ ആധിപത്യത്തിലായിരുന്നു. വളരെ അപൂർവമായി മാത്രമേ മറ്റുള്ളവർ ഭരിച്ചിട്ടുള്ളൂ. ഇതിനു മുമ്പ്, 1947 നും 1967 നും ഇടയില്‍ കോണ്‍ഗ്രസ് സംസ്ഥാനം (അന്ന് മദ്രാസ് എന്ന് വിളിക്കപ്പെട്ടു) ഭരിച്ചു.

അതിനുശേഷം, ഒരിക്കല്‍ മാത്രമേ തമിഴ്‌നാട് കോണ്‍ഗ്രസ് ഭരണത്തിൻ കീഴിലായിട്ടുള്ളൂ. 1988-1989 ല്‍, ജാനകി രാമചന്ദ്രന്റെ (സാങ്കേതികമായി എഐഎഡിഎംകെ വിഭാഗം) കീഴില്‍ കോണ്‍ഗ്രസ് ഭരണത്തിന്റെ ഒരു ഹ്രസ്വകാലം ഉണ്ടായിരുന്നു, തുടർന്ന് രാഷ്ട്രപതി ഭരണം.

അതിനാല്‍ പ്രായോഗികമായി, 50 വർഷത്തിലേറെയായി, തമിഴ്‌നാട് രാഷ്ട്രീയം ഒരു ദ്വികക്ഷി സംവിധാനമാണ്. മൂന്നാം മുന്നണിയായി വർത്തിച്ചും ഇപ്പോള്‍ സംസ്ഥാനത്ത് നേതൃത്വം നല്‍കുന്നതിലൂടെയും ഈ ഫോർമുലയെ തകിടം മറിക്കുകയാണ് വിജയ്.

പശ്ചിമ ബംഗാളില്‍ ബിജെപി 100 എന്ന കടമ്പ കടന്ന് മമത ബാനർജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി വിജയ കുതിപ്പ് തുടരകയാണ്.

അസാമിലും ബിജെപി മുന്നേറ്റം വ്യക്തമാണ്. പുതുച്ചേരിയില്‍ എഐഎൻആർസി 8 സീറ്റില്‍ മുന്നിലാണ്.

തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. പോസ്റ്റ്ല്‍ ബാലറ്റുകളാണ് ആദ്യം എണ്ണി തുടങ്ങിയിരിക്കുന്നത്. ശേഷം ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. ഉച്ചയോടെ തന്നെ വ്യക്തമായ സൂചനകള്‍ ലഭ്യമാകും.

ഏപ്രില്‍ 23-ന് നടന്ന വോട്ടെടുപ്പില്‍ തമിഴകം റെക്കോർഡ് പോളിങ്ങിനാണ് സാക്ഷ്യം വഹിച്ചത് (ഏകദേശം 84.73%). 234 മണ്ഡലങ്ങളിലേക്കും ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഡി.എം.കെ ഇറങ്ങുന്നത്. എടപ്പാടി കെ. പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള എ.ഐ.എ.ഡി.എം.കെ സഖ്യം അധികാരം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്. ഇളയദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടവും ഇത്തവണത്തെ പ്രധാന ആകർഷണമാണ്. എക്സിറ്റ് പോളുകള്‍ വിജയ്‌യുടെ പാർട്ടിക്ക് നിർണായക സ്വാധീനം പ്രവചിക്കുന്നുണ്ട്.

Assembly Election Results 2026 Live: Follow ECI Real-Time Vote Counting For Assembly Election Result Constituency Wise Winning Candidates latest update

പശ്ചിമ ബംഗാളിലെ 294 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വിധിയെഴുത്ത് നടക്കുന്നത്. ഏപ്രില്‍ 23, ഏപ്രില്‍ 29 എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നത്. മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസും ശക്തമായ വെല്ലുവിളി ഉയർത്തുന്ന ബിജെപിയും തമ്മില്‍ ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സഖ്യം ഭരണത്തുടർച്ച നേടുമോ അതോ ഗൗരവ് ഗോഗോയ് നയിക്കുന്ന കോണ്‍ഗ്രസ് സഖ്യം അധികാരം പിടിച്ചെടുക്കുമോ എന്നതാണ് പ്രധാന പോരാട്ടം. പുതുച്ചേരിയില്‍ 30 അംഗ നിയമസഭയിലേക്ക് നടന്ന പോരാട്ടത്തിന്റെ ഫലാണ് ഇന്ന് പുറത്തുവരുന്നത്. എൻ.ഡി.എ സഖ്യവും, കോണ്‍ഗ്രസ്-ഡി.എം.കെ നേതൃത്വം നല്‍കുന്ന സെക്യുലർ പ്രോഗ്രസീവ് അലയൻസും തമ്മിലാണ് പ്രധാന മത്സരം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam