Dailyhunt
അവിടെ പൂച്ച, ഇവിടെ മുയല്‍; സൂപ്പര്‍സ്റ്റാറുകളുടെ 'പൂക്കി' സ്റ്റൈല്‍

അവിടെ പൂച്ച, ഇവിടെ മുയല്‍; സൂപ്പര്‍സ്റ്റാറുകളുടെ 'പൂക്കി' സ്റ്റൈല്‍

ലയാള സിനിമയിലെ നിത്യവിസ്മയങ്ങളാണ് മോഹൻലാലും മമ്മൂട്ടിയും. ഇരുവരുടെയും പുതിയ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്ന വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.

ഇത്തവണ ഇരുവരുടെയും വ്യത്യസ്തമായ ഫാഷൻ പരീക്ഷണങ്ങളാണ് ആരാധകർക്കിടയില്‍ ചർച്ചാവിഷയമാവുന്നത്.

കഴിഞ്ഞ മാസം മോഹൻലാല്‍ പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് തുടക്കമിട്ടത്. വെള്ള ഷർട്ടില്‍ പോക്കറ്റിന് മുകളില്‍ തലയെത്തിച്ചു നോക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ ചിത്രമുള്ള മോഹൻലാലിന്റെ വേഷം നിമിഷനേരം കൊണ്ടാണ് വൈറലായത്. തരുണ്‍ മൂർത്തിയുടെ പുതിയ ചിത്രത്തിനായി പഴയ പ്രതാപകാലത്തെ ഓർമ്മിപ്പിക്കുന്ന മീശ പിരിച്ച ലുക്കിലാണ് താരം ഇപ്പോള്‍. ഈ പുതിയ ലുക്കിനൊപ്പം ഷർട്ടിലെ 'പൂച്ച സാറും' കൂടിയായപ്പോള്‍ ആരാധകർക്ക് അതൊരു ആഘോഷമായി മാറി.

ലാലേട്ടന്റെ പൂച്ചയ്ക്ക് പിന്നാലെ മമ്മൂക്കയുടെ 'മുയലും' എത്തിയതോടെ സോഷ്യല്‍ മീഡിയയിലെ ഫാഷൻ ചർച്ചകള്‍ കൊഴുത്തിരിക്കുകയാണ്. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച്‌ മമ്മൂട്ടി പങ്കുവെച്ച ചിത്രത്തില്‍ ഷർട്ടിലെ പോക്കറ്റിന് മുകളില്‍ ഒരു മുയലിന്റെ ചിത്രമാണ് ഉള്ളത്. ലാലേട്ടനെ പോലെ തന്നെ, മമ്മൂക്കയുടെ ഈ 'പൂക്കി' സ്റ്റൈല്‍ ഷർട്ടും ആരാധകരുടെ കണ്ണിലുടക്കി കഴിഞ്ഞു.

പ്രായം കൂടുന്തോറും കൂടുതല്‍ ചെറുപ്പമാകുന്ന മമ്മൂട്ടിയും, വർഷങ്ങള്‍ക്ക് ശേഷം പഴയ ലുക്കിലേക്ക് മടങ്ങിയെത്തിയ മോഹൻലാലും ഒരേപോലെ ഇത്തരം സ്റ്റൈലിഷ് വസ്ത്രങ്ങള്‍ അണിയുന്നത് ആരാധകർക്ക് കൗതുകകരമായ കാഴ്ചയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് സൂപ്പർ താരങ്ങളും തങ്ങളുടെ സ്വാഭാവികമായ ശൈലിയില്‍ നിന്ന് മാറി കൂടുതല്‍ ലാളിത്യവും കൗതുകവുമുള്ള ഇത്തരം ട്രെൻഡുകള്‍ സ്വീകരിക്കുന്നത് സോഷ്യല്‍ മീഡിയയും ആഘോഷമാക്കുകയാണ്.

ചായയ്ക്ക് 920 രൂപ, ഒരു പ്ലേറ്റ് നൂഡില്‍സിന് 950 രൂപ; ശില്‍പ്പയുടെ റെസ്റ്റോറന്റിലെ ബില്ലു കണ്ടാല്‍ തല കറങ്ങും!

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam