ആങ്കറിംഗ് രംഗത്ത് വർഷങ്ങളായി തിളങ്ങി നില്‍ക്കുന്ന അവതാരകയാണ് മീര അനില്‍. കോമഡി സ്റ്റാർസ് എന്ന ജനപ്രിയ കോമഡി ഷോയിലൂടെയാണ് മീര അനില്‍ ശ്രദ്ധ നേടുന്നത്.
ഇന്നും നിരവധി ഷോകള്‍ക്ക് മീര ആങ്കറായി എത്തുന്നുണ്ട്.
വിഷ്ണുവാണ് മീരയുടെ ജീവിതപങ്കാളി. കഴിഞ്ഞ ആറു വർഷമായി പരസ്പരം ശക്തമായ പിന്തുണ നല്‍കി മുന്നോട്ടുപോകുന്നവരാണ് തങ്ങളെന്നും, എന്നാല്‍ ദാമ്പത്യജീവിതത്തില്‍ പരസ്പരം ചെയ്യാൻ പാടില്ലാത്ത ഒരേയൊരു കാര്യത്തെക്കുറിച്ച് തങ്ങള്‍ക്കിടയില്‍ കർശനമായ ഒരു നിബന്ധനയുണ്ടെന്നും മീര അനില്‍ പറയുന്നു.
"ലൈഫില്‍ പരസ്പരം ചെയ്യരുതെന്ന് പറഞ്ഞേക്കുന്നത് ഒരേയൊരു കാര്യം മാത്രമാണ്. അത് അവിഹിതമാണ്. നോ അവിഹിതം. അതല്ലാതെ സൂര്യന് താഴെ എന്തും ചെയ്യാനുള്ള അവകാശം വിഷ്ണു എനിക്കും ഞാൻ വിഷ്ണുവിനും കൊടുത്തിട്ടുണ്ട്. വിവാഹേതര ബന്ധങ്ങള്‍ എന്നതിനോട് ഞങ്ങള്‍ രണ്ടുപേരും ബിഗ് നോയാണ് പറഞ്ഞേക്കുന്നത്. വിഷ്ണു പറയുന്നത് വേറെ എന്ത് കാര്യത്തിന്റെ പേരില്‍ അടിയുണ്ടായാലും നമുക്ക് അത് പരിഹരിക്കാൻ പറ്റും. പക്ഷെ അവിഹിതം... മൂന്നാമതൊരാള്‍ നമ്മുടെ ജീവിതത്തിലേക്ക് വന്നാല്‍ കേറിയാല്‍ നമ്മള്‍ പരസ്പരം സൈഡ് ലൈനാകാൻ തുടങ്ങും. പ്രയോറിറ്റീസ് ചെയ്ഞ്ചാകും."
"ഈ ജീവിതത്തില്‍ നമ്മള്‍ എത്രകാലം ഒന്നിച്ചായിരിക്കുന്നുവോ അത്രയും കാലം ഒരിക്കലും മറ്റൊരാളുമായി വിവാഹേതര ബന്ധത്തിലേക്ക് പോവില്ലെന്ന് ഞങ്ങള്‍ രണ്ടുപേരും തീരുമാനിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ദാമ്പത്യം ആരംഭിച്ച സമയത്ത് ഞങ്ങള്‍ രണ്ടുപേരും ഷെയ്ക്ക് ഹാന്റ് കൊടുത്ത് പറഞ്ഞ കാര്യം. അവിഹിതം ഇല്ലെങ്കില്‍ ദാമ്പത്യ ജീവിതം ഭയങ്കര സുഖമാണ്. മറ്റൊന്നും നമുക്ക് പ്രശ്നങ്ങളല്ല. വൈകുന്നേരം എല്ലാം പറഞ്ഞ് തീർക്കാം. നല്ലൊരു കോണ്‍വർസേഷനിലൂടെ പരിഹാരം കണ്ടെത്താം. പക്ഷെ ഈ ഒരു സാധനമാണ് വിഷയമെങ്കില്‍ ദാമ്പത്യം അലമ്പാകും. ഫിനാഷ്യല്‍ പ്രോബ്ലം പോലും നമുക്ക് പരിഹരിക്കാൻ പറ്റും. വിവാഹിതരാകാൻ പോകുന്നവർക്കുള്ള ഉപദേശം എന്താണെന്ന് ചോദിച്ചാലും അവിഹിതം ഉണ്ടാവരുതെന്നും അത്തരം ബന്ധങ്ങള്‍ ഒഴിവാക്കണം എന്നുമാണ്."
"ഞാനും വിഷ്ണുവും ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ആറ് വർഷമായി. പരസ്പര വിശ്വാസം നഷ്ടപ്പെട്ടാല്‍ പിന്നെ എല്ലാം പോയി. നല്ലൊരു പേപ്പർ ഒരു വട്ടം ഒന്ന് ചുരുട്ടിയാല്‍ പിന്നെ ലോകത്തിലെ തന്നെ ഏറ്റവും നല്ല തേപ്പ് പെട്ടി കൊണ്ട് വന്ന് തേച്ചാലും ആ പേപ്പറിലെ ചുളുക്ക് പൂർണ്ണമായും മാറില്ല. അതുപോലെ തന്നെയാണ് ദാമ്പതികള്‍ക്കിടയിലെ വിശ്വാസം നഷ്ടപ്പെട്ടാലും," മീരയുടെ വാക്കുകളിങ്ങനെ. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് മീരയും വിഷ്ണുവും മനസ്സു തുറന്നത്.

