Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Balan: The Boy OTT: ബാലൻ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു; ചിത്രം എവിടെ കാണാം?

Balan: The Boy OTT: ബാലൻ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു; ചിത്രം എവിടെ കാണാം?

Balan The Boy OTT Release: മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ഇൻഡസ്ട്രി ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് 'ബാലൻ- ദി ബോയ്'.

ജൂണ്‍ 19ന് തിയേറ്ററുകളിലെത്തിയ ചിത്രം, ഇപ്പോള്‍ ഒടിടിയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ബാലൻ ഒടിടിയില്‍ സ്ട്രീമിങ് ആരംഭിച്ചു.

നേരത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി മാര്‍ഷേ ഡു ഫിലിമില്‍ പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച നിരൂപക പ്രശംസ നേടിയിരുന്നു. ഒരമ്മയുടെയും മകന്റെയും ജീവിതത്തിലൂടെ സഞ്ചരിച്ചു കൊണ്ട് വ്യക്തിത്വത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് ചിത്രം പറഞ്ഞത്.

ഫര്‍സാന പാലത്തിങ്കല്‍, ആദിശേഷന്‍, മുഹമ്മദ് സിനാന്‍, ടോവിനോ തോമസ്, ഡോളി ജൂണ്‍, ജീന്‍ പോള്‍ ലാല്‍, ഗിരീഷ് എ ഡി, ബീന ആന്റണി എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായാണ് ചിത്രം എത്തിയിരിക്കുന്നത്.

ബാലൻ ഒടിടി: Balan The Boy OTT

സീ5യൂടെയാണ് ബാലൻ ഒടിടിയില്‍ എത്തിയിരിക്കുന്നത്. മലയാളം അടക്കം വിവിധ ഭാഷകളിലായി ചിത്രം സ്ട്രീമിംഗ് ആരംഭിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam