Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Bigg Boss: 4 ഭാഷകള്‍, 4 താരരാജാക്കന്മാര്‍; ബിഗ് ബോസ് ചരിത്രത്തിലെ അപൂര്‍വ വിരുന്ന്

Bigg Boss: 4 ഭാഷകള്‍, 4 താരരാജാക്കന്മാര്‍; ബിഗ് ബോസ് ചരിത്രത്തിലെ അപൂര്‍വ വിരുന്ന്

Bigg Boss: ദക്ഷിണേന്ത്യൻ ടെലിവിഷൻ ചരിത്രത്തില്‍ പുതിയൊരു അധ്യായം കുറിച്ച്‌ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം പതിപ്പുകള്‍ ഒരേ ദിവസം പ്രീമിയറിനൊരുങ്ങുന്നു.

2026 സെപ്റ്റംബർ 6-ന് നാല് പതിപ്പുകളും ഒരേസമയം ആരംഭിക്കുന്നതിന് മുന്നോടിയായി, അതാത് ഭാഷകളിലെ സൂപ്പർസ്റ്റാർ അവതാരകരായ മോഹൻലാല്‍, വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ് എന്നിവരെ ഒരൊറ്റ ഫ്രെയിമില്‍ അണിനിരത്തി ജിയോസ്റ്റാർ പുറത്തുവിട്ട മെഗാ പ്രൊമോ ശ്രദ്ധ നേടുന്നു.

നാല് സൂപ്പർസ്റ്റാറുകള്‍, നാല് ബിഗ് ബോസ് വീടുകള്‍, ദക്ഷിണേന്ത്യയൊട്ടാകെ ഒരൊറ്റ ആവേശക്കൂട്ടായ്മ എന്ന നിലയ്ക്കാണ് ഈ വമ്പൻ പ്രൊമോ ഒരുക്കിയിരിക്കുന്നത്.

നാല് സംസ്ഥാനങ്ങളിലെയും സമ്പന്നമായ സംസ്കാരങ്ങളെയും രുചിവൈവിധ്യങ്ങളെയും നർമ്മത്തിന്റെ മേമ്പൊടിയോടെ സമന്വയിപ്പിച്ചാണ് പ്രൊമോ ചിത്രീകരിച്ചിരിക്കുന്നത്. പുതിയ സീസണുകളുടെ തുടക്കത്തെക്കുറിച്ചുള്ള ചർച്ചകള്‍ക്കിടയില്‍, ബ്രേക്ക്ഫാസ്റ്റ് പരസ്പരം മാറിപ്പോവുന്ന താരങ്ങളുടെ ആശയക്കുഴപ്പങ്ങളാണ് പ്രൊമോയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഭാഷാ വ്യത്യാസങ്ങള്‍ക്കപ്പുറം ദക്ഷിണേന്ത്യൻ സംസ്കാരത്തിന്റെ ഊഷ്മളതയെയും സൗഹൃദത്തെയും ഈ ദൃശ്യങ്ങള്‍ അടിവരയിടുന്നു.

വർഷങ്ങളായി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയുടെ ആത്മാവായി മാറിയവരാണ് ഈ നാല് അവതാരകരും. അവരുടെ വാരാന്ത്യ എപ്പിസോഡുകളിലെ മാസ് എൻട്രികളും, നർമ്മവും, കൃത്യമായ തിരുത്തലുകളും ഓരോ സീസണിന്റെയും മുഖ്യ ആകർഷണമാണ്. നാല് പേരുടെയും ആരാധകവൃന്ദങ്ങളെ ഒന്നിപ്പിക്കുന്ന അപൂർവമായൊരു വിഷ്വല്‍ ട്രീറ്റാണ് ഈ ക്രോസ്‌ഓവർ സമ്മാനിക്കുന്നത്.

"നാല് അവതാരകർക്കും അവരവരുടെ പ്രേക്ഷകരുമായി വളരെ സവിശേഷമായൊരു ഹൃദയബന്ധമാണുള്ളത്. വിജയ് സേതുപതി, നാഗാർജുന, കിച്ച സുദീപ്, മോഹൻലാല്‍ എന്നിവരെ അവരുടെ തനിമ ചോരാതെ, ദക്ഷിണേന്ത്യൻ സംസ്കാരങ്ങളോട് ചേർത്തുനിർത്തി ഒരൊറ്റ ഫ്രെയിമില്‍ കൊണ്ടുവരാൻ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്. നാല് പതിപ്പുകളും ഒരേസമയം ആരംഭിക്കുമ്പോള്‍ പ്രേക്ഷകർക്കായി ഒരുക്കിവെച്ചിരിക്കുന്ന വിനോദത്തിന്റെ ആഴവും വ്യാപ്തിയുമാണ് ഈ പ്രൊമോ വ്യക്തമാക്കുന്നത്," ഈ ചരിത്രപരമായ ഒന്നിക്കലിനെക്കുറിച്ച്‌ ജിയോസ്റ്റാർ സൗത്ത് എന്റർടെയ്ൻമെന്റ് ഹെഡ് കൃഷ്ണൻ കുട്ടി പറയുന്നു.

2026 സെപ്റ്റംബർ 6 മുതല്‍ ജിയോസ്റ്റാറിന്റെ ടെലിവിഷൻ ചാനലുകളിലും ജിയോ ഹോട്ട്സ്റ്റാർ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലുമായി നാല് ഭാഷകളിലെയും ബിഗ് ബോസ് പുതിയ സീസണുകള്‍ ആരംഭിക്കും.

365 ദിവസവും പുത്തൻ സാരി ഉടുക്കുന്ന നളിനി; സാരി ഭ്രാന്തിയുടെ 60-ാം പിറന്നാളിന് അറുപതു സാരികള്‍ കൊണ്ട് മൂടി സഹോദരൻ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam