Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Bigg Boss Malayalam Season 8: 'പുരുഷ ആക്ടിവിസം ഹൈലൈറ്റ് ചെയ്യും'; സീസണ്‍ 8ല്‍ എത്തുമോ? നിലപാട് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

Bigg Boss Malayalam Season 8: 'പുരുഷ ആക്ടിവിസം ഹൈലൈറ്റ് ചെയ്യും'; സീസണ്‍ 8ല്‍ എത്തുമോ? നിലപാട് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

ബിഗ് ബോസ് മലയാളം സീസണ്‍ 8-ല്‍ രാഹുല്‍ ഈശ്വർ മത്സരാർഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ബിഗ് ബോസില്‍ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹം തുറന്നുപറഞ്ഞ് താരം.

ബിഗ് ബോസ് തനിക്ക് വിജയിക്കാൻ താല്‍പര്യമുള്ള കാര്യമാണെന്നും അവസരം ലഭിച്ചാല്‍ തീർച്ചയായും പങ്കെടുക്കാൻ ആഗ്രഹമുണ്ടെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കി.

സൂര്യ ടിവിയില്‍ 2013ല്‍ സംപ്രേഷണം ചെയ്ത 'മലയാളി ഹൗസ്' എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് വിജയിച്ച താരമാണ് രാഹുല്‍ ഈശ്വർ. സീസണ്‍ 8ല്‍ രാഹുല്‍ ഉണ്ടാകുമെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി ചർച്ചകള്‍ ഉയർന്നിരുന്നു. ഇതിനെക്കുറിച്ച്‌ വെറൈറ്റി മീഡിയയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ബിഗ് ബോസ് എനിക്ക് വിൻ ചെയ്യാൻ താല്‍പര്യമുള്ള ഒരു കാര്യമാണ്. ബിഗ് ബോസില്‍ വിളിച്ചാല്‍ തീർച്ചയായും പോകണം എന്ന് ആഗ്രഹമുണ്ട്. ബിഗ് ബോസില്‍ ഞാൻ പോകുന്നുണ്ടോ ഇല്ലയോ എന്ന് ഞാൻ പറയുന്നില്ല,' എന്നാണ് രാഹുല്‍ പറഞ്ഞത്.

ബിഗ് ബോസ് വലിയൊരു 'സ്പൈസ്' ആണെന്നും, താൻ പരിപാടിയില്‍ എത്തിയാല്‍ പുരുഷ ആക്ടിവിസമായിരിക്കും പ്രധാനമായും സംസാരിക്കുകയെന്നും രാഹുല്‍ വ്യക്തമാക്കി. പുരുഷാവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വലിയൊരു വേദിയില്‍ ഉന്നയിക്കാനുള്ള അവസരമായി ബിഗ് ബോസിനെ കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Bigg Boss: 4 ഭാഷകള്‍, 4 താരരാജാക്കന്മാർ; ബിഗ് ബോസ് ചരിത്രത്തിലെ അപൂർവ വിരുന്ന്

തന്റെ നിലപാട് വിശദീകരിക്കാൻ 'ലൂസിഫർ' സിനിമയിലെ മോഹൻലാല്‍ അവതരിപ്പിച്ച എബ്രഹാം ഖുറേഷി എബ്രഹാമിന്റെ കഥാപാത്രത്തെയും രാഹുല്‍ പരാമർശിച്ചു. 'എബ്രഹാം ഖുറേഷി എബ്രഹാമിനെ പോലും ജയിലില്‍ പിടിച്ചിടുന്നത് ഒരു പെണ്‍കുട്ടിയുടെ വ്യാജ പരാതിയിലാണ്. അത്രയും ശക്തനായ ഒരാളെ പോലും കള്ളക്കേസില്‍ കുടുക്കാൻ വളരെ ഈസിയാണ് എന്നൊരു വസ്തുതയുണ്ട്,' എന്നാണ് രാഹുല്‍ പറഞ്ഞത്.

ആ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാലിനൊപ്പം ബിഗ് ബോസ് പോലൊരു വലിയ വേദിയില്‍ പുരുഷാവകാശ പ്രശ്നങ്ങള്‍ ഉന്നയിക്കാൻ സാധിച്ചാല്‍ അത്തരമൊരു അവസരം സന്തോഷത്തോടെ വിനിയോഗിക്കുമെന്നും രാഹുല്‍ പറഞ്ഞു. ബിഗ് ബോസ് തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റൊരാളെ മാനസികമായി തകർക്കുന്നത് എന്റർടെയിൻമെന്റല്ല; അഗ്നിപരീക്ഷയ്‌ക്കെതിരെ കൊറിയൻ മല്ലു

അതേസമയം, രാഹുല്‍ ബിഗ് ബോസിലെത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. 'പുള്ളി ഉണ്ടേല്‍ പൊളിക്കും', 'അപ്പോള്‍ ഉണ്ട്, കോണ്‍ഫേം', 'ഓള്‍ ദ ബെസ്റ്റ് ഫോർ യുവർ ബി ബി ജേർണി' തുടങ്ങിയ കമന്റുകളാണ് ചിലർ പങ്കുവയ്ക്കുന്നത്.

'മലയാളി ഹൗസില്‍' വിജയിച്ച രാഹുല്‍ ഈശ്വർ ബിഗ് ബോസിലും എത്തിയാല്‍ വിജയിക്കുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. എന്നാല്‍ സീസണ്‍ 8-ല്‍ തന്റെ സാന്നിധ്യം സംബന്ധിച്ച്‌ രാഹുല്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല.

'പുറത്തിറങ്ങിയത് വലിയ ദുരന്തത്തിലേക്ക്'; ബിഗ് ബോസിന് പിന്നാലെ നേരിട്ട പ്രതിസന്ധി തുറന്ന് പറഞ്ഞ് ആര്യ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam