Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചോറും മീൻകറിയും കഴിച്ച്‌ കുറച്ചത് 25 കിലോ; വണ്ണം കുറച്ച രഹസ്യം തുറന്നുപറഞ്ഞ് കരിഷ്മ കപൂര്‍

ചോറും മീൻകറിയും കഴിച്ച്‌ കുറച്ചത് 25 കിലോ; വണ്ണം കുറച്ച രഹസ്യം തുറന്നുപറഞ്ഞ് കരിഷ്മ കപൂര്‍

മിർ ഖാന്റെ നായികയായി 'രാജാ ഹിന്ദുസ്ഥാനി' ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ തിളങ്ങിയ പ്രബോളിവുഡ് താരം കരിഷ്മ കപൂറിന്റെ ഫിറ്റ്‌നസ് രഹസ്യങ്ങള്‍ എപ്പോഴും ആരാധകർക്കിടയില്‍ ചർച്ചയാകാറുണ്ട്.

ശരീരഭാരം കുറയ്ക്കാനായി പട്ടിണി കിടക്കണമെന്നും രുചിയില്ലാത്ത വിഭവങ്ങള്‍ മാത്രം കഴിക്കണമെന്നുമാണ് പലരുടെയും ധാരണ.

എന്നാല്‍, തനിക്കിഷ്ടപ്പെട്ട നാടൻ ഭക്ഷണങ്ങളായ പോഹയും മീൻകറിയും ചോറും കഴിച്ചാണ് താൻ 25 കിലോഗ്രാം ഭാരം കുറച്ചതെന്ന് വെളിപ്പെടുത്തുകയാണ് താരം. സെലിബ്രിറ്റി ഡയറ്റീഷ്യനായ രുജുത ദിവേക്കറുമായി മുൻപ് നടത്തിയ അഭിമുഖത്തിലാണ് കരിഷ്മ താൻ പിന്തുടർന്ന വേറിട്ട ഭക്ഷണരീതിയെക്കുറിച്ച്‌ മനസ് തുറന്നത്.

പട്ടിണി കിടന്നുള്ള ഡയറ്റിനോട് 'നോ'

ശരീരഭാരം കുറയ്ക്കാനായി നാരങ്ങാവെള്ളവും ചില പച്ചക്കറി ഇലകളും മാത്രം കഴിച്ച്‌ നിരാഹാരം കിടക്കുന്ന ശീലം പൂർണമായും ഒഴിവാക്കണമെന്ന് കരിഷ്മ പറയുന്നു. "ഇത്തരം കഠിനമായ പരീക്ഷണങ്ങളിലൂടെ കുറയുന്ന ഭാരം പെട്ടെന്നുതന്നെ തിരികെ വരും. പട്ടിണി കിടക്കാതെ, ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ ശരിയായ അളവില്‍ കഴിച്ച്‌ ശരീരഭാരം കുറയ്ക്കുന്ന രീതിയാണ് ഞാൻ പിന്തുടർന്നത്," കരിഷ്മ വ്യക്തമാക്കി.

രാത്രിയില്‍ മീൻകറിയും ചോറും!

ശരീരഭാരം കുറയ്ക്കുന്നതിനിടയിലും എല്ലാ രാത്രിയിലും മീൻകറിയും ചോറും കഴിച്ചിരുന്നതായി കരിഷ്മ വെളിപ്പെടുത്തി. കാലറി കൂടുതലുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുന്നത് കണ്ട് സുഹൃത്തുക്കള്‍ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ ശരീരത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തി എങ്ങനെ ആരോഗ്യകരമായി വണ്ണം കുറയ്ക്കാമെന്ന് ഡയറ്റീഷ്യൻ രുജുതയാണ് തന്നെ പഠിപ്പിച്ചതെന്ന് കരിഷ്മ ഓർത്തെടുത്തു.

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ പൊതുവെ ഒഴിവാക്കാറുള്ള ചീക്കു, നേന്ത്രപ്പഴം തുടങ്ങിയ പഴങ്ങള്‍ കഴിക്കാനും രുജുത ഉപദേശിച്ചതിന് കരിഷ്മ നന്ദി പറഞ്ഞു. ഇവ ശരീരത്തിന് ആവശ്യമായ ഊർജവും പോഷണവും നല്‍കാൻ സഹായിച്ചുവെന്നും അവർ പറഞ്ഞു.

പോഹയും ഉപ്പുമാവും

രാവിലെയും വൈകുന്നേരവുമുള്ള ലഘുഭക്ഷണമായി പച്ചമുളക് ചേർത്ത പോഹയാണ് (അവല്‍) കരിഷ്മ കഴിച്ചിരുന്നത്. കൂടാതെ, ധാരാളം പച്ചക്കറികള്‍ ചേർത്ത നാടൻ ഉപ്പുമാവും കഴിക്കാറുണ്ടായിരുന്നു. നാരുകളും പോഷകങ്ങളും സമൃദ്ധമായ ഇത്തരം പരമ്പരാഗത വിഭവങ്ങള്‍ വിശപ്പ് അടക്കാനും അനാവശ്യമായി ഭക്ഷണം കഴിക്കാനുള്ള തോന്നല്‍ ഒഴിവാക്കാനും സഹായിക്കും.

നാടൻ വീട്ടുഭക്ഷണം തന്നെ ഉത്തമം

ശരീരഭാരം കുറയ്ക്കുക എന്നാല്‍ വേവിച്ച കാരറ്റും വെള്ളരിക്കയും മാത്രം കഴിച്ച്‌ ജീവിക്കലല്ലെന്ന് കരിഷ്മ പറയുന്നു. നമ്മുടെ വീട്ടില്‍ ഉണ്ടാക്കുന്ന പോഷകസമൃദ്ധമായ വിഭവങ്ങള്‍ കഴിച്ചുകൊണ്ട് തന്നെ ആർക്കും ആരോഗ്യകരമായി ഭാരം കുറയ്ക്കാനും അത് നിലനിർത്താനും സാധിക്കും. ഇതൊരു താല്‍ക്കാലിക ഡയറ്റല്ല, മറിച്ച്‌ സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാവുന്ന ഒരു ജീവിതശൈലിയാണെന്നും താരം വ്യക്തമാക്കി.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നല്‍കുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണല്‍ മെഡിക്കല്‍ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങള്‍ക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam