Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചുവന്നുള്ളി രണ്ടെണ്ണം മതി, ഇനി ഊണ് കഴിക്കാൻ കൊതിക്കും

ചുവന്നുള്ളി രണ്ടെണ്ണം മതി, ഇനി ഊണ് കഴിക്കാൻ കൊതിക്കും

തിരക്കുപിടിച്ച ജോലികള്‍ക്കിടയില്‍ കറി ഉണ്ടാക്കാൻ സമയം കിട്ടാതെ ബുദ്ധിമുട്ടാറുണ്ടോ? എങ്കില്‍ ഇനി ആ ടെൻഷൻ വേണ്ട.

അടുക്കളയില്‍ എപ്പോഴും കാണുന്ന ചെറിയ ഉള്ളി മാത്രം മതി, ചുരുങ്ങിയ സമയത്തിനുള്ളില്‍ ചോറുണ്ണാൻ കൊതിയൂറുന്ന ഒരു കിടിലൻ കറി തയ്യാറാക്കാൻ. അഞ്ച് മിനിറ്റ് മാത്രം മതി ഈ നാടൻ റെസിപ്പി തയ്യാറാക്കാൻ. പച്ചക്കറികള്‍ അരിഞ്ഞു കൂട്ടുന്ന പണിയൊന്നും ഇതില്‍ ആവശ്യമില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ചൂടുചോറിനൊപ്പം ഒരു തുള്ളി നെയ്യോ വെളിച്ചെണ്ണയോ ഒഴിച്ച്‌ ഈ ഉള്ളി കറി കൂട്ടി കഴിച്ചാല്‍ പിന്നെ മറ്റൊരു കറിയുടെയും ആവശ്യമേ വരില്ല. കുട്ടികള്‍ക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രുചിയിലുള്ള ഈ കറി തയ്യാറാക്കാൻ വളരെ കുറഞ്ഞ ചേരുവകള്‍ മാത്രം മതിയെന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉച്ചഭക്ഷണം പെട്ടെന്ന് തയ്യാറാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച ഓപ്ഷനാണ്.

ചേരുവകള്‍

  • കടുക്
  • ഉലുവ
  • വെളുത്തുള്ളി
  • പച്ചമുളക്
  • പുളി
  • ശർക്കര
  • ഉപ്പ്
  • എണ്ണ
  • കറിവേപ്പില
  • കായം

തയ്യാറാക്കുന്ന വിധം

  • ഒരു പാൻ അടുപ്പില്‍ വെച്ച്‌ ആല്‍പ്പം എണ്ണയൊഴിച്ചു ചൂടാക്കി കടുകും ഉലുവയും ചേർത്ത്
    പൊട്ടിക്കാം.
  • അതിലേയ്ക്ക് വെളുത്തുള്ളി നടുവെ അരിഞ്ഞതു ചേർത്തിളക്കാം.
  • ഇഞ്ചി വട്ടത്തില്‍ കഷ്ണങ്ങളാക്കിയതും, പച്ചമുളകും, ചുവന്നുള്ളിയും ചേർത്ത് വഴറ്റാം.
    ആവശ്യത്തിന് ഉപ്പും, കായപ്പൊടിയും ചേർത്തിളക്കാം.
  • നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി വെള്ളത്തില്‍ കുതിർത്തു വെച്ചത് ചേർത്ത് തിളപ്പിക്കാം.
  • തിളച്ചു തുടങ്ങുമ്പോള്‍ കുറച്ച്‌ ശർക്കര കൂടി ചേർത്തിളക്കുക. നന്നായി തിളച്ച കറി അടുപ്പില്‍ നിന്നു മാറ്റാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam