Sunday, 12 Jul, 6.02 pm The Indian Express മലയാളം

സ്പോര്‍ട്സ്
ധോണിയുമായി ഒത്തുപോകാന്‍ സാധിക്കാത്ത ഒരാള്‍ ലോക ക്രിക്കറ്റില്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല: സ്മിത്ത്

ഇന്ത്യയ്ക്ക് മൂന്ന് ഐസിസി കിരീടങ്ങളും നേടിത്തന്ന നായകനാണ് എംഎസ് ധോണി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്മാരിലൊരാള്‍. കളിമൈതാനത്തെ പ്രകടനംകൊണ്ട് മാത്രമല്ല ശാന്തമായ സ്വഭാവംകൊണ്ടും ഏവരെയും സ്വാധീനിച്ച താരമാണ് ധോണി. അതുകൊണ്ട് തന്നെ ധോണിയുമായി ഒത്തുപോകാന്‍ സാധിക്കാത്ത ഒരാള്‍ ലോക ക്രിക്കറ്റില്‍ ഉണ്ടാകുമോയെന്ന കാര്യം സംശയമാണെന്നാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയുടെ ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് പറയുന്നത്.

അഫ്‌ഗാനിസ്ഥാന്‍ ലോകകപ്പ് നേടിയതിന് ശേഷമേ വിവാഹം ചെയ്യൂ: റാഷിദ് ഖാന്‍

" ധോണിയുമായി ചേര്‍ന്ന് പോകാന്‍ സാധിക്കാത്ത ഒരാള്‍ ക്രിക്കറ്റ് ലോകത്ത് ഉണ്ടാകുമോയെന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. സ്വന്തം കാര്യം നോക്കുന്ന ഒരാള്‍, ശാന്തനായ വ്യക്തി, എല്ലാവരെയും ചേര്‍ത്തു നിര്‍ത്തുന്ന വ്യക്തി," ഗ്രെയിം സ്മിത്ത് പറഞ്ഞു.

കഷ്ടപ്പെട്ടത് ഗാംഗുലി, ധോണിയുടേത് ഭാഗ്യം; എല്ലാ നേട്ടങ്ങള്‍ക്കും കാരണം അന്നത്തെ മികച്ച ടീമെന്ന് ഗംഭീര്‍

എംഎസ് ധോണി വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണെന്ന് മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും അഭിപ്രായപ്പെട്ടു. ഒരിക്കല്‍ കൊളമ്ബോയിലെത്തിയപ്പോള്‍ ധോണിയും യുവരാജും തന്റെ വീട്ടില്‍ വന്ന അനുഭവത്തെക്കുറിച്ചും സംഗക്കാര വാചാലനായി. "ഞങ്ങള്‍ ഒന്ന് ഒരുപാട് സംസാരിച്ചു, നമുക്ക് വളരെയധികം അടുക്കാന്‍ സാധിക്കുന്ന ആളാണ് ധോണി," സംഗക്കാര കൂട്ടിച്ചേര്‍ത്തു.

ടോം മൂഡിയുടെ ലോക ടി20 ഇലവനെ രോഹിത് നയിക്കും; ടീമില്‍ നാല് ഇന്ത്യന്‍ താരങ്ങള്‍

മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെക്കുറിച്ചും ഇരുവരും സംസാരിച്ചു. ധോണിയെപോലെ തന്നെ അടുത്ത്‌ഇടപഴകാന്‍ സാധിക്കുന്ന വ്യക്തിയാണ് ഗാംഗുലിയെന്ന് സ്മിത്ത് പറഞ്ഞു. "ഭരണകാര്യങ്ങളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഞങ്ങള്‍ ടെലിഫോണ്‍ വഴി സൗരവ് ഗാംഗുലിയുമായി നിരന്തരം സംസാരിക്കാറുണ്ട്. അദ്ദേഹവും എപ്പോഴും ശാന്തനാണ്. രണ്ടുപേരോടും (ധോണി) ഒരുപാട് ബഹുമാനം," സ്മിത്ത് പറഞ്ഞു. ഗാംഗുലിയിലെ നായകന്‍ തന്നെയും സ്വാധീനിച്ചിട്ടുണ്ടെന്ന് സംഗക്കാരയും.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top