Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Dridam OTT: ദൃഢം ഒടിടിയിലേക്ക്; ഷെയ്ൻ നിഗം ചിത്രം എവിടെ കാണാം?

Dridam OTT: ദൃഢം ഒടിടിയിലേക്ക്; ഷെയ്ൻ നിഗം ചിത്രം എവിടെ കാണാം?

Dridam OTT Release Date and Platform: ഷെയ്ൻ നിഗം നായകനായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമാണ് 'ദൃഢം'. മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷെയ്ൻ എത്തുന്നത്.

ചിത്രം ഇപ്പോള്‍ ഒടിടിയില്‍ റിലീസിനൊരുങ്ങുകയാണ്.

കുഴിനിലം എന്നൊരു നാട്ടിൻപുറത്തെ പൊലീസ് സ്റ്റേഷനില്‍ വിജയ് രാധാകൃഷ്ണൻ എന്ന പുതിയ എസ്.ഐ ചാർജ്ജെടുക്കുന്നതും താൻ ഏറെ ആഗ്രഹിച്ച ജോലിയില്‍ വലിയ ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്ന അയാള്‍ സ്റ്റേഷനില്‍ തീരെ പ്രതീക്ഷിക്കാത്ത ഒട്ടേറെ സാഹചര്യങ്ങളെ നേരിടേണ്ടി വരുന്നതും തുടർസംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

ബി. തിലകൻ, ദിനേഷ് പ്രഭാകർ, നന്ദൻ ഉണ്ണി, കോട്ടയം രമേഷ്, വിനോദ് ബോസ്, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്, ജോജി കെ ജോണ്‍, ബ്രിട്ടോ ഡേവിഡ്, അഭിഷേക് രവീന്ദ്രൻ, സാനിയ ഫാത്തിമ, കൃഷ്ണ പ്രഭ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഇ ഫോർ എക്സ്പെരിമെന്റ്സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. മുകേഷ് ആർ. മേത്ത, സിവി സാരഥി എന്നിവർ ചേർന്നാണ് ദൃഢം നിർമിച്ചിരിക്കുന്നത്.

Dridam OTT: ദൃഢം ഒടിടി

ജിയോ ഹോട്സ്റ്റാറിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നത്. ജൂണ്‍ 12 മുതല്‍ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam