Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എല്ലുകള്‍ക്കിടയില്‍ നിന്ന് എന്തോ പുറത്തേക്ക് വന്നു: ഭയപ്പെടുത്തിയ ശസ്ത്രക്രിയയെക്കുറിച്ച്‌  ഷക്കീല

എല്ലുകള്‍ക്കിടയില്‍ നിന്ന് എന്തോ പുറത്തേക്ക് വന്നു: ഭയപ്പെടുത്തിയ ശസ്ത്രക്രിയയെക്കുറിച്ച്‌ ഷക്കീല

കിടക്കയില്‍ കിടന്നുകൊണ്ട് മണിക്കൂറുകളോളം മൊബൈല്‍ ഫോണിലും പ്ലേസ്റ്റേഷനിലും ഗെയിമുകള്‍ കളിച്ചതിനെ തുടർന്ന് തനിക്ക് സെർവിക്കല്‍ സ്പൈൻ ശസ്ത്രക്രിയ നടത്തേണ്ടി വന്നതായി വെളിപ്പെടുത്തി നടി ഷക്കീല.

തുടർച്ചയായി നാല് മുതല്‍ അഞ്ച് മണിക്കൂർ വരെ മൊബൈലിലും പ്ലേസ്റ്റേഷനിലും ഗെയിമുകള്‍ കളിച്ചതും, ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും നീണ്ട നേരം വീഡിയോകള്‍ കണ്ടതുമാണ് ഒടുവില്‍ ശസ്ത്രക്രിയയിലേക്ക് നയിച്ചതെന്ന് ഷക്കീല വെളിപ്പെടുത്തി.

മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് ഈ ദുശ്ശീലങ്ങള്‍ കഴുത്തിലെ ഡിസ്ക് പ്രശ്നത്തിന് കാരണമായതിനെക്കുറിച്ച്‌ ഷക്കീല തുറന്നുപറഞ്ഞത്: "ഞാൻ മൊബൈലിലും പ്ലേസ്റ്റേഷനിലും 4-5 മണിക്കൂർ ഗെയിമുകള്‍ കളിക്കുകയും ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും വീഡിയോകള്‍ കാണുകയും ചെയ്യുമായിരുന്നു. ഗെയിമുകള്‍ കളിക്കുന്നത് എനിക്ക് സന്തോഷവും നല്ലൊരു അനുഭവവുമായിരുന്നു. എന്നാല്‍ ഒരേ രീതിയില്‍, പ്രത്യേകിച്ച്‌ കിടക്കയില്‍ ഒരു വശം ചരിഞ്ഞു കിടന്നുകൊണ്ട് മണിക്കൂറുകളോളം ചെലവഴിച്ചത് കാലക്രമേണ എന്റെ സെർവിക്കല്‍ സ്പൈനിനെ ബാധിച്ചു. വേദന കഠിനമായപ്പോള്‍ ഞാൻ ആശുപത്രിയില്‍ പോയി, ഡോക്ടർമാർ പരിശോധിച്ച ശേഷം ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ഏക പ്രതിവിധി എന്ന് നിർദ്ദേശിച്ചു."

ശസ്ത്രക്രിയ കൂടാതെ ഈ അവസ്ഥ മാറില്ലെന്ന് മനസ്സിലായതോടെയാണ് താൻ സർജറിയ്ക്ക് സമ്മതം മൂളിയതെന്നും ഷക്കീല പറഞ്ഞു. ശസ്ത്രക്രിയയ്ക്കിടെ, പ്രശ്നം ബാധിച്ച ഭാഗം സുരക്ഷിതമാക്കാൻ ഡോക്ടർമാർ രണ്ട് കശേരുക്കള്‍ക്കിടയില്‍ ഒരു ടൈറ്റാനിയം ചിപ്പ് ഘടിപ്പിക്കുകയും സ്ക്രൂകള്‍ ഉപയോഗിച്ച്‌ ഉറപ്പിക്കുകയും ചെയ്തു. മൂന്ന് ലക്ഷം രൂപയായിരുന്നു ശസ്ത്രക്രിയയുടെ ചിലവ്. "രണ്ട് എല്ലുകള്‍ക്കിടയില്‍ നിന്ന് എന്തോ പുറത്തേക്ക് വന്നു. അവർ ഇപ്പോള്‍ അവിടെ ഒരു ടൈറ്റാനിയം ചിപ്പ് ഘടിപ്പിച്ച്‌ സ്ക്രൂകള്‍ ഇട്ടു," ഷക്കീല പറഞ്ഞു. "സത്യത്തില്‍, ഇതൊരു അനാവശ്യ ചിലവാണ്. പണത്തിന്റെ കാര്യം പോട്ടെ, ഇതിലൂടെ അനുഭവിക്കേണ്ടി വന്ന കഠിനമായ വേദനയും ദുരിതവും പറഞ്ഞറിയിക്കാനാവാത്തതാണ്," അവർ കൂട്ടിച്ചേർത്തു.

അമിതമായ ഫോണ്‍ ഉപയോഗത്തിനെതിരെ പ്രേക്ഷകർക്ക് മുന്നറിയിപ്പ് നല്‍കാനും അവർ ഈ അഭിമുഖം ഉപയോഗപ്പെടുത്തി. പ്രത്യേകിച്ച്‌ കുട്ടികളുടെ സ്ക്രീൻ ടൈം രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ഷക്കീല അഭ്യർത്ഥിച്ചു. "ആവശ്യമായ കാര്യങ്ങള്‍ക്ക് മാത്രം ഫോണ്‍ ഉപയോഗിക്കുക. അനാവശ്യ വീഡിയോകള്‍ കാണുന്നത് ഒഴിവാക്കുക, എന്റെ വീഡിയോകള്‍ ആണെങ്കില്‍ പോലും കാണരുത്; ഉപകാരപ്രദമായവ മാത്രം കാണുക. ഇല്ലെങ്കില്‍ 3 ലക്ഷം രൂപയും പോകും, ഒപ്പം കഠിനമായ വേദന അനുഭവിക്കുകയും ചെയ്യേണ്ടി വരും," അവർ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ നെല്ലൂരിനടുത്ത് ജനിച്ച ഷക്കീല ബീഗമം അഡള്‍ട്ട് സിനിമകളിലൂടെയാണ് പ്രശസ്തിയിലേക്ക് ഉയർന്നത്. ആർ.ജെ. പ്രസാദ് സംവിധാനം ചെയ്ത 'കിന്നാരത്തുമ്പികള്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെ ഷക്കീല എന്ന പേര് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഏകദേശം 12 ലക്ഷം രൂപ ബജറ്റില്‍ ഒരുങ്ങിയ 'കിന്നാരത്തുമ്പികള്‍' 4 കോടി രൂപ നേടി വൻ വിജയമായി മാറി. ഈ ചിത്രം മികച്ച കളക്ഷൻ നേടിയെന്ന് മാത്രമല്ല, കേരളത്തില്‍ ഷക്കീലയെ ഒരു പോപ്പ്-കള്‍ച്ചർ ഐക്കണായി മാറ്റുകയും 'ഷക്കീല തരംഗ'ത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

തുടർന്നുള്ള ഏതാനും വർഷങ്ങളില്‍ അവർ ഇൻഡസ്ട്രി ഭരിക്കുകയായിരുന്നു. മുഖ്യധാരാ മലയാള സിനിമകള്‍ വലിയ പ്രതിസന്ധി നേരിട്ടിരുന്ന ആ കാലഘട്ടത്തില്‍, മുൻനിര നായകന്മാരുടെ ചിത്രങ്ങളേക്കാള്‍ വലിയ വിജയമാണ് ഷക്കീലയുടെ ചിത്രങ്ങള്‍ സ്വന്തമാക്കിയത്. എന്നിരുന്നാലും, ഈ ഷക്കീല തരംഗം അധികകാലം നീണ്ടുനിന്നില്ല.

കബീറിന് 80, പർവീനിന് 51; മകളേക്കാള്‍ അഞ്ച് വയസ്സ് ഇളയ ഭാര്യ, 29 വയസ്സിന്റെ പ്രായവ്യത്യാസമുള്ള പ്രണയകഥ

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam