രാജ്യം ഉറ്റുനോക്കിയ തിരഞ്ഞെടുപ്പ് ഫലങ്ങളാണ് ഇന്ന് പുറത്തുവന്നത്. കേരളം, പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഫലങ്ങളാണ് പുറത്തുവന്നത്.
വിവിധയിടങ്ങളിലെ ഭരണമാറ്റവും ഭരണത്തുടർച്ചയും അട്ടിമറിയും എല്ലാം ഇന്നത്തെ ഫലങ്ങളിലൂടെ പുറത്തുവന്നു.
രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഗൂഗിളിലും താരമാണ്. തിരഞ്ഞെടുപ്പ് കമ്മീഷൻ, വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍, രാഷ്ട്രീയ പാർട്ടികള്‍, നേതാക്കള്‍ തുടങ്ങി ഗൂഗിള്‍ ട്രെൻഡിങ്ങില്‍ കളം നിറഞ്ഞത് തിരഞ്ഞെടുപ്പ് വാർത്തകളായിരുന്നു.
ഗൂഗിളിന്റെ ഔദ്യോഗിക കണക്ക് അനുസരിച്ച് 50 ലക്ഷത്തിലധികം ആളുകളാണ് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ (ഇസിഐ) ഗൂഗിളില്‍ തിരഞ്ഞത്. തമിഴ്നാട് തിരഞ്ഞെടുപ്പ് ഫലം, യുഡിഫ് കേരളം, മമത ബാനർജി, അസം തിരഞ്ഞെടുപ്പ് ഫലം തുടങ്ങിയവ എല്ലാം ഇന്ന് ഗൂഗിളില്‍ ട്രെൻഡിങ്ങില്‍ മുന്നിലെത്തി.
അതേസമയം, വൻ വിജയത്തോടെ യുഡിഎഫ് കേരളത്തില്‍ ഭരണം ഉറപ്പിച്ചു. കേവല ഭൂരിപക്ഷം കടന്ന യുഡിഎഫ് 102 സീറ്റുകളില്‍ ഉജ്ജ്വല വിജയമാണ് സ്വന്തമാക്കിയത്. എല്‍ഡിഎഫ് 35 ലേക്ക് തകർന്നടിഞ്ഞു. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും എല്‍ഡിഎഫ് തകർന്നടിയുന്ന കാഴ്ചയാണ് കാണാനായത്. ചാത്തന്നൂരിലും നേമത്തും കഴക്കൂട്ടത്തും ബിജെപി ജയിച്ചു.

