Thursday, 15 Apr, 5.01 am The Indian Express മലയാളം

കേരള ന്യൂസ്
Horoscope Today April 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today April 15, 2021: ശാന്തമായ ശനി ആവേശകരമായ അന്തരീക്ഷം നല്‍കുന്നു. അതിനാല്‍ പാരമ്ബര്യത്തിന് സ്ഥാനമുണ്ടെങ്കിലും, നിങ്ങളുടെ നവീനമായ പദ്ധതികളെ തടയാതിരിക്കുക. ലോകത്തില്‍ നിങ്ങള്‍ക്കായി ഒരു പേര് ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങള്‍ തടസ്സപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക. ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ക്രിയാത്മകവും സൗഹാര്‍ദ്ദപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ നിങ്ങള്‍ക്ക് കഴിയുമെന്ന് ഉറപ്പാക്കുക.

മേടം രാശി (മാര്‍ച്ച്‌ 21- ഏപ്രില്‍ 20)

ഇപ്പോള്‍ നിങ്ങള്‍ ബന്ധുക്കളെയും നിങ്ങള്‍ക്കൊപ്പം താമസിക്കുന്ന ആരെയും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം എളുപ്പത്തില്‍ പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ വലുതായി മാറി നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത് പൊട്ടിപ്പുറപ്പെടും. വീട്ടിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനാകുന്നത് വസ്തുതകളെ അഭിമുഖീകരിക്കുന്നതിലൂടെയാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഈ ദിവസത്തെ ഗ്രഹങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ഭാഗത്താണ്. പുതിയ അവസരങ്ങള്‍ക്കായി ജാഗ്രത പാലിക്കുക. അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും പറയുന്നത് ശ്രദ്ധിക്കുക. നിങ്ങള്‍ അവസരങ്ങള്‍ അവഗണിച്ചേക്കാന്‍ സാധ്യതയുണ്ട്. അവസരങ്ങള്‍ നഷ്ടമാവാതെ ശ്രദ്ധിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ചൊവ്വയും ശുക്രനും ഇപ്പോള്‍ നിങ്ങളുടെ ധനകാര്യത്തില്‍ പ്രത്യേക സ്വാധീനം ചെലുത്തുന്നു. അതിനാല്‍, എല്ലാ സാമ്ബത്തിക രേഖകളും പരിശോധിക്കുക. അശ്രദ്ധ കാരണം കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെടാതെ തെറ്റുകള്‍ വരാന്‍ സാധ്യത കൂടുതലുള്ള സമയമാണിത്. നിങ്ങള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടുതല്‍ പണം ലഭിക്കുക എന്നതാണ് അവസാനമായി നിങ്ങള്‍ ആഗ്രഹിക്കുന്നത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇപ്പോള്‍ ശുക്രന്‍ അന്തരീക്ഷത്തെ മയപ്പെടുത്തുന്നു, പൊതുവെ വാര്‍ത്തകള്‍ നല്ലതായിരിക്കണം, പ്രത്യേകിച്ചും പങ്കാളികള്‍ക്ക് കൂടുതല്‍ അടുപ്പം തോന്നുന്നുണ്ടെങ്കില്‍. വീട്ടില്‍ കാര്യങ്ങള്‍ ക്രമീകരിക്കാനുള്ള തിരക്കില്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

തികച്ചും പരമ്ബരാഗത രീതിയില്‍ സ്വയം ആസ്വദിക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങളുടെ ചുറ്റുമുള്ളവരോട് നിങ്ങള്‍ പൂര്‍ണമായും അനുഭാവപൂര്‍വം ഇടപെടണം. നിങ്ങള്‍ക്ക് ഇപ്പോള്‍ ശുക്രന്റെ സുഖകരമായ സാന്നിധ്യത്തെ വിലമതിക്കാന്‍ കഴിയും, മാത്രമല്ല നിങ്ങള്‍ ആന്തരിക സമാധാനത്തിനും പൂര്‍ത്തീകരണത്തിനുമായി ഒരു നല്ല അന്വേഷണത്തിലാണ്.

Read Here: Vishu Phalam 2021: സമ്ബൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബര്‍ 23)

സൗഹാര്‍ദ്ദപരമായ ഒരു നിലപാട് സ്വീകരിക്കാന്‍ അനുയോജ്യമായ സമയമാണിത്. സ്വയം മുന്നോട്ട് കൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടാണെങ്കിലും അതിനായി ശ്രമിക്കുക. ഒറ്റക്ക് കഴിയുന്നില്ലെങ്കില്‍ മറ്റുള്ളവരോട് ഇടകലര്‍ന്ന് നിങ്ങള്‍ ശരിക്കും ശ്രമിക്കണം. സാമ്ബത്തിക സ്ഥിതി എങ്ങനെയുണ്ടാകുമെന്ന് കാത്തിരുന്ന് കാണുന്നതിന് നിങ്ങള്‍ സജ്ജമായിരിക്കണം.

തുലാം രാശി (സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

തൊഴില്‍രംഗത്തെ അഭിലാഷങ്ങള്‍ തീര്‍ച്ചയായും ഒരു നിര്‍ണായക ഘട്ടത്തിലെത്തുന്നതായി തോന്നുന്നു. നിയമങ്ങളും ചട്ടങ്ങളും മനസ്സിലാക്കി നിങ്ങളുടെ നിയന്ത്രണം വീണ്ടും ഉറപ്പിക്കാനുള്ള സമയമാണിതെന്ന് നിങ്ങള്‍ തീരുമാനിച്ചേക്കാം. എന്നിരുന്നാലും, എവിടെയെങ്കിലും, നിങ്ങള്‍ക്ക് ചില ബന്ധങ്ങള്‍ വെട്ടിക്കുറയ്ക്കുകയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഒരു പരിധി പുനഃസ്ഥാപിക്കുകയും ചെയ്യാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ചാര്‍ട്ടിലെ നിര്‍ണായക മേഖലകളുടെ വിഭജനരേഖയില്‍ ശുക്രനും ബുധനും നിലകൊള്ളുന്നു. നിങ്ങള്‍ ആവിഷ്കരിക്കുന്ന പദ്ധതിയില്‍ ചില അടിസ്ഥാന മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ നിങ്ങള്‍ തയ്യാറാവുമോ അതോ അത് സംബന്ധിച്ച്‌ ചര്‍ച്ചയിലേക്ക് പോവുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, നിങ്ങള്‍ക്ക് ഉടന്‍ തന്നെ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലേക്ക് പോവാന്‍ കഴിയും.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

വ്യക്തിപരമായ കാര്യങ്ങള്‍ ശരിയായി നടക്കുന്നതായി തോന്നുന്നതിനാല്‍, സാമ്ബത്തിക പ്രശ്‌നങ്ങളെയും സാമ്ബത്തികമായ സാധ്യതകളെയും കുറിച്ച്‌ ആശങ്കപ്പെടാന്‍ ഇത് തെറ്റായ സമയമാണെന്ന് തോന്നിയേക്കാം. എന്നാല്‍ ഇത് വരും ദിവസങ്ങളില്‍ നിങ്ങള്‍ ചെയ്യുന്നത് മാത്രമാവും പ്രസക്തമാവുക. ഒരുപക്ഷേ നിങ്ങള്‍ താങ്ങാനാവുന്നതിലും കൂടുതല്‍ സമയവും പണവും ചെലവഴിച്ചിരിക്കാം.

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

സഞ്ചിത സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജാഗ്രത പുലര്‍ത്തേണ്ടി വരും. ആവശ്യമെന്ന് നിങ്ങള്‍ കരുതുന്നത്ര മാറ്റങ്ങളിലൂടെ കടന്നുപോകാനും നിങ്ങള്‍ പ്രലോഭിപ്പിക്കപ്പെടാം. പങ്കാളിത്തം അതിവേഗം വര്‍ദ്ധിക്കുന്ന അവസ്ഥയിലായിരിക്കും. പക്ഷേ നിങ്ങളുടെ ഭാവന വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണിത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആധുനിക ജ്യോതിഷികള്‍ സ്വപ്നങ്ങളുടെയും ഭാവനയുടെയും 'ആന്തരിക ലോക'ത്തെക്കുറിച്ച്‌ ധാരാളം സംസാരിക്കുന്നു. നിങ്ങളുടെ ജാതകത്തിന്റെ ആന്തരികാവസ്ഥയില്‍ നിരവധി ഗ്രഹങ്ങളുള്ളതിനാല്‍, നിങ്ങളുടെ ജീവിതത്തിന്റെ മുഴുവന്‍ ഗുണനിലവാരത്തിലും ഈ നിഗൂഢമേഖലയെ നിങ്ങള്‍ അവഗണിക്കുന്നുവെന്ന് നിങ്ങളെ ഓര്‍മ്മിപ്പിക്കേണ്ട സമയമാണിത്.

മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച്‌ 20)

വ്യക്തിപരമായ വിമര്‍ശനത്തെ ഭയപ്പെടുന്നതില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്ന തരത്തിലുള്ള പൊതുവേ പിന്തുണയ്ക്കുന്ന സാന്നിധ്യമാണ് ശുക്രന്‍റേത്. നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ ആത്മവിശ്വാസം തോന്നാന്‍ തുടങ്ങുന്നതിന് എല്ലാ സാധ്യതയും ഉണ്ട്, പ്രത്യേകിച്ചും നിങ്ങളുടെ സാമ്ബത്തിക സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതില്‍ തുടരുകയാണെങ്കില്‍.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top