Monday, 10 Aug, 7.59 am The Indian Express മലയാളം

ഹോം
Horoscope Today August 10, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today August 08, 2020: ചന്ദ്രനില്‍ അവധിക്കാലം ആഘോഷിക്കുന്നതിനെ കുറിച്ച്‌ സംസാരിക്കാം നമുക്ക്. വിശ്വസിക്കാന്‍ പ്രയാസം തോന്നും, പക്ഷെ ഇത് മുപ്പത് വര്‍ഷം മുന്‍പേ പ്രവചിച്ചതാണ് നമ്മള്‍ നമ്മുടെ തൊട്ടടുത്തുള്ള സ്വര്‍ഗത്തില്‍ ഇടവേളകള്‍ ചെലവഴിക്കും എന്നത്. പിന്നെ എന്തായിരുന്നു പ്രശ്‌നം ? കഷ്‌ടപ്പെട്ട് മനുഷ്യന്‍ അവിടെ എത്തിയപ്പോള്‍ നമുക്ക് താത്പര്യം നഷ്ടപ്പെട്ടു. അല്ലെങ്കിലും പരിചിതമായിക്കഴിഞ്ഞാല്‍ നിഗൂഢത ഇല്ലാതാകുമല്ലോ.

മേടം രാശി (മാര്‍ച്ച്‌ 21- ഏപ്രില്‍ 20)

നിങ്ങള്‍ സമൂഹത്തില്‍ വളരെ നല്ലരീതിയില്‍ ഇടപെടുന്നൊരാളാണ്. അതുകൊണ്ടു തന്നെ ഇന്നത്തെ ഗ്രഹനില നിങ്ങള്‍ക്ക് വളരെ അനുയോജ്യമാണ്. ഗുണപരമായൊരു മാറ്റം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് സാധിക്കും. ആളുകള്‍ നിങ്ങളുടെ അഭിപ്രായത്തെ വിലമതിക്കും. നിങ്ങളെ അവര്‍ പുകഴ്ത്തും. അതിനാല്‍ നിങ്ങളുടെ സാമൂഹിക അടുപ്പം വര്‍ധിപ്പിക്കാനുള്ള ഒരു അവസരവും പാഴാക്കാതിരിക്കുക.,

ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)

നിലവില്‍ ഒരു സുപ്രധാന പ്രവര്‍ത്തന ലക്ഷ്യം പിന്തുടരുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും പ്രൊഫഷണല്‍ ആശങ്കകള്‍ വളരെ പ്രധാനമായിരിക്കണം. നിങ്ങളുടെ അഭിലാഷങ്ങള്‍ എന്തുതന്നെയായാലും, ഒരു ഏകാന്ത വ്യക്തിയെന്നതിലുപരി ഒരു വലിയ കുടുംബത്തിന്റെ ഭാഗമായി മുന്നേറുന്നതായി നിങ്ങള്‍ സ്വയം കാണണം. നിങ്ങള്‍ ഒറ്റക്കല്ല!

മിഥുനം രാശി (മെയ് 22- ജൂണ്‍ 21)

ഇന്നത്തെ ചിത്രത്തില്‍ നിന്ന്, എന്തെങ്കിലും തെറ്റ് സംഭവിക്കുന്നതായി തോന്നുന്നില്ലെങ്കിലും ദീര്‍ഘദൂര, യാത്രാ താല്‍പ്പര്യങ്ങള്‍ക്ക് ശ്രദ്ധ ആവശ്യമാണ്. ഒരുപക്ഷേ ഇത് പരിശോധിക്കുന്നത് നിങ്ങള്‍ക്ക് നല്ലതായിരിക്കും. കൂടാതെ, ഏതെങ്കിലും നിഗൂഢമായ അല്ലെങ്കില്‍ മതപരമായ വിശ്വാസങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും കുറച്ചുകൂടി ഇടം നല്‍കുക.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

എല്ലാ കരാറുകളും ക്രമീകരണങ്ങളും തത്കാലം അവസാനിപ്പിക്കുക. പണത്തിന്റെ കാര്യം ഉള്‍പ്പെടെ ഇപ്പോള്‍ അത്ര വലിയ അടിയന്തിരമായി തീര്‍ക്കേണ്ട കാര്യങ്ങള്‍ ഒന്നും ഇല്ല. ഒരു സാമ്ബത്തിക തീരുമാനം എടുക്കാന്‍ ആരെങ്കിലും നിങ്ങളെ നിര്‍ബന്ധിക്കുന്നുണ്ടെങ്കില്‍, തിടുക്കം വയ്ക്കണ്ട. ഒരു ഇടവേളയിട്ട് ആലോചിച്ച്‌ മാത്രം തീരുമാനിക്കുക.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

ഇന്നത്തെ നിങ്ങളുടെ സന്തോഷത്തിന്റെ മുഖ്യകാരണം പങ്കാളിത്തം ആയിരിക്കും. അല്‍പ്പം നീരസവും ഇഷ്ടക്കേടുകളും ഒക്കെ ഉണ്ടാകും. എന്നാലും നല്ല ദിവസമാണ്. ഇന്നത്തെ കാഴ്ചപ്പാടുകള്‍ നിങ്ങളെ വൈവിധ്യമാര്‍ന്ന ഉത്തരവാദിത്തങ്ങളെ നേരിടാനും ഒരേസമയം വിവിധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകാനും വെല്ലുവിളിക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ വരും മാസങ്ങളില്‍ അതിന്റെ പ്രയോജനം ലഭിക്കും. എപ്പോഴെങ്കിലും വീട്ടില്‍ എന്തെങ്കിലും എതിര്‍പ്പ് തോന്നിയാല്‍ മടിക്കാതെ പ്രകടിപ്പിക്കണം.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബര്‍ 23)

നിങ്ങള്‍ക്ക് ശരിക്കും ആവശ്യം ആഭ്യന്തര സുരക്ഷയാണ്. നിങ്ങള്‍ക്ക് സുരക്ഷിതത്വവും സ്‌നേഹവും പരിപാലനവും വേണം. അതില്‍ ആര്‍ക്കാണ് നിങ്ങളെ കുറ്റപ്പെടുത്തനാകുക? എന്നാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് പിന്തുണയും സംരക്ഷണവും തിരിച്ച്‌ നല്‍കാന്‍ സാധിക്കുമോ? എല്ലാത്തിലുമുപരി ജീവിതം എന്നത് കൊടുക്കുകയും എടുക്കുകയും ചെയ്യുന്ന ഒരു കളിയാണ്.

തുലാം രാശി (സെപ്റ്റംബര്‍ 24- ഒക്ടോബര്‍ 23)

ഇന്നത്തെ ദിവസം സങ്കീര്‍ണതകള്‍ കുറഞ്ഞതാണ്. എന്നാല്‍ അടുത്ത ദിവസങ്ങളിലേക്കായുള്ള ആമുഖം തയ്യാറാക്കണം. സാധാരണത്തെക്കാള്‍ ലളിതമായൊരു മനോഭാവം ജീവിതത്തോട് പുലര്‍ത്താന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. അത് മോശം കാര്യമല്ല. നിങ്ങളുടെ ഭാവനയും ആശയങ്ങളും പരിപോഷിപ്പിക്കുന്നതിനായി അവസരങ്ങളെ ഉപയോഗിക്കുക.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ വഴിയില്‍ വരുന്ന പൊതുവായ പരന്ന സാധ്യതകളുടെ ഫലമായി രസകരമായ യാത്രാ പ്രതീക്ഷകള്‍ ഉടന്‍ തന്നെ ഉണ്ടായേക്കും. ഒരു കാര്യം തീര്‍ച്ച-പങ്കാളികളെ തീര്‍ച്ചയായും കണക്കിലെടുക്കണം. മാത്രമല്ല, നിങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയും നിലകൊള്ളേണ്ടി വരും.

ധനു രാശി (നവംബര്‍ 23-ഡിസംബര്‍ 22)

രാവിലെ സൗമ്യമായ പുരോഗതികളും ഉച്ച കഴിയുന്നതോടെ ചെറിയ ഇഴച്ചിലും വൈകുന്നേരത്തോടെ നാടകീയമായ വഴിത്തിരിവുകളും സംഭവിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇന്നത്തെ പരിപാടികളുടെ സ്വഭാവം വ്യക്തമല്ല. നിങ്ങള്‍ക്കിന്ന് ധാരാളം ഊര്‍ജം വേണം. അതേസമയം നിങ്ങളുടെ സാമ്ബത്തിക സ്വാതന്ത്ര്യത്തില്‍ നിന്നും വിട്ടു പോകരുത്.

മകരം രാശി (ഡിസംബര്‍ 23 - ജനുവരി 20)

നിങ്ങള്‍ ഒരു സാമൂഹ്യ പിളര്‍പ്പ് നേരിടുന്നു. ഈ വ്യക്തിക്കൊപ്പമൊ മറ്റാര്‍ക്കെങ്കിലും ഒപ്പമോ നിങ്ങള്‍ പുറത്തു പോകേണോ? ഒരു ഭക്ഷണശാലയിലേക്കോ, സിനിമയ്‌ക്കോ, ക്ലബ്ബിലേക്കോ നടക്കാനോ മറ്റോ? നിങ്ങള്‍ കൂടുതല്‍ ചിന്തിക്കുകയാണെങ്കില്‍ ഒന്നും ചെയ്യുകയുണ്ടാകില്ല. അതുകൊണ്ട് എന്തുകൊണ്ട് ഒന്ന് പുറത്ത് പോയി ആദ്യം തോന്നുന്ന കാര്യം അങ്ങ് ചെയ്തുകൂട?

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

നിങ്ങള്‍ ദ്രുതഗതിയിലുള്ള ബിസിനസ് തീരുമാനങ്ങള്‍ എടുക്കും. പക്ഷെ ഗുണദോഷങ്ങള്‍ നോക്കാതെ കെണിയില്‍ വീഴരുത്. നിങ്ങള്‍ വളരെയധികം പരിശ്രമിച്ച്‌ നേടിയ പണം കൊണ്ടുപോയി മുടക്കുന്നത് സ്വാഭാവികമാണ്. നല്ല ചിന്തകള്‍ സാധിക്കുന്ന ഒരു ആഴ്ചയായിരിക്കില്ല ഇത്. എന്നാല്‍ നിങ്ങളുടെ സങ്കല്‍പ്പങ്ങളെ ഒന്ന് അയയാന്‍ വിടാന്‍ സാധിക്കുന്ന നിമിഷമാണ്.

മീനം രാശി (ഫെബ്രുവരി 20 - മാര്‍ച്ച്‌ 20)

സമീപകാലത്തെ അമാന്തങ്ങളെ അതിജീവിക്കാനുള്ള ഊര്‍ജം നിങ്ങള്‍ക്ക് നല്‍കുന്നതായിരിക്കും ഇന്നത്തെ ഗ്രഹങ്ങളുടെ രൂപീകരണം. നിങ്ങളുടെ ലക്ഷ്യങ്ങളെ എത്രത്തോളം പരിപോഷിപ്പിക്കണം എന്നത് നിങ്ങളുടെ തന്നെ താത്പര്യമാണ്. പക്ഷെ അസാധാരണമായ വീക്ഷണങ്ങള്‍ കണ്ടെത്താന്‍ സാധിക്കുക. അടിസ്ഥാന നിയമം എന്തെന്നാല്‍, കൂടുതല്‍ വ്യത്യസ്തമാകുമ്ബോള്‍ കൂടുതല്‍ നല്ലതാകുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top