മലയാളത്തിലെ ഏറ്റവും സക്സസ്ഫുള്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ് കല്യാണി പ്രിയദർശൻ ഇപ്പോള്‍. അടുത്തിടെ, കല്യാണി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം 'ലോക', ബോക്സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷൻ നേടിയ മലയാള സിനിമ എന്ന റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
മാത്രമല്ല, 300 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ മലയാള ചിത്രം കൂടിയാണ് 'ലോക'. സൂപ്പർസ്റ്റാറുകള്‍ക്കു പോലും എത്തിപ്പിടിക്കാനാവാത്ത ഈ നേട്ടം സ്വന്തമാക്കി കല്യാണി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ നായികയായി മാറുകയായിരുന്നു.
കല്യാണിയുടെ 33-ാം ജന്മദിനമാണ് ഇന്ന്. കല്യാണിയ്ക്ക് ജന്മദിനാശംസകള്‍ നേർന്ന് നടൻ ചന്തു സലിംകുമാർ പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ചിത്രം സിനിമയിലെ മോഹൻലാലിന്റെ ഏറെ പ്രശസ്തമായൊരു ഡയലോഗാണ് സലിം കുമാർ കല്യാണിയ്ക്കുള്ള ജന്മദിനാശംസകളായി കുറിച്ചത്.
"കല്‍പ്രീ...
യു ആർ ദി ലൈറ്റ് ഓഫ് മൈ ലോണ്‍ലിനെസ്സ്, ലവ് ഓഫ് മൈ ഹാർട്ട്... ട്യൂണ്‍ ഓഫ് മൈ സോങ്ങ്, ഡ്യൂ ഓഫ് മൈ ഡിസേർട്ട്, ഐ ലവ് യൂ കല്യാണിക്കുട്ടീ.... ജന്മദിനാശംസകള്‍ കല്‍പ്രീ," എന്നാണ് ചന്തു കുറിച്ചത്.
ലോക സിനിമയില്‍ ഒന്നിച്ച് അഭിനയിച്ച കല്യാണിയും ചന്തു സലിം കുമാറും തമ്മില്‍ വളരെ അടുത്തൊരു സൗഹൃദം പങ്കിടുന്നുണ്ട്. "കല്യാണി ഡെഡിക്കേറ്റഡ് ആയ ഒരു ആർട്ടിസ്റ്റ് ആണ്. ഇത്രയും ഡെഡിക്കേറ്റഡ് ആയ ഒരാളെ ഞാൻ വേറെ കണ്ടിട്ടില്ല. എനിക്കും അരുണ്‍ കുര്യനും ഒക്കെ ഷൂട്ട് 8-9 മണിക്ക് ഒക്കെ ആയിരിക്കും. ആ സമയത്ത് ആയിരിക്കും ഞങ്ങള്‍ എഴുന്നേറ്റ് വരിക. കല്യാണിക്ക് ആറുമണിക്ക് ഷൂട്ട് തുടങ്ങും. ആറുമണിക്ക് ഷൂട്ട് തുടങ്ങണമെങ്കില്‍ അവർക്ക് അഞ്ചുമണിക്ക് മേക്കപ്പ് ചെയ്തു തുടങ്ങണം. അത്രയും ഡെഡിക്കേഷനോടെ കല്യാണി വർക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ എനിക്ക് അദ്ഭുതമാണ് തോന്നിയത്. എനിക്ക് അത്രയും കമ്മിറ്റഡ് ആയി ചെയ്യാൻ കഴിയുമോ എന്ന് സംശയമുണ്ട്. ഒരു ചെറിയ ജലദോഷം പോലും വന്നാല്‍ ഷൂട്ടിന് വരാത്ത ആളുകളൊക്കെ കല്യാണിയെ കണ്ടു പഠിക്കണം," എന്നാണ് മുൻപ് കല്യാണിയെ കുറിച്ച് സലിം കുമാർ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
ഞങ്ങളുടെ നോറാബീയ്ക്ക് ഇന്ന് പിറന്നാള്‍; വീഡിയോയുമായി ഐമ റോസ്മിൻ

