ന്യൂഡല്‍ഹി: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി 2026 ജൂലൈ അക്കാദമിക് സെഷനിലേക്കുള്ള പുതിയ പ്രവേശനത്തിനുള്ള അവസാന തീയതി ഓഗസ്റ്റ് 16, 2026 വരെ നീട്ടി.
ഓപ്പണ്‍ ആന്റ് ഡിസ്റ്റൻസ് ലേണിങ്, ഓണ്‍ലൈൻ മോഡുകളില്‍ വാഗ്‌ദാനം ചെയ്യുന്ന എല്ലാ നോട്ടിഫൈഡ് പ്രോഗ്രാമുകള്‍ക്കും ഈ കാലാവധി നീട്ടല്‍ ബാധകമാണ്.
വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ, പിജി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികള്‍ക്കും ഉദ്യോഗസ്ഥർക്കും ഈ തീരുമാനം വലിയ ആശ്വാസമാകും.
അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലുകള്‍
ODL കോഴ്‌സുകള്‍ക്ക് അപേക്ഷകർ 'IGNOU Samarth ODL' പ്രവേശന പോർട്ടല്‍ വഴി രജിസ്റ്റർ ചെയ്യണം. ഓണ്‍ലൈൻ കോഴ്‌സുകള്‍ക്ക് 'Samarth Online Programmes' പോർട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന നിമിഷത്തെ സാങ്കേതിക തടസ്സങ്ങള്‍ ഒഴിവാക്കാൻ സമയപരിധിക്ക് മുന്നോടിയായി തന്നെ പ്രവേശന നടപടികള്‍ പൂർത്തിയാക്കാൻ സർവകലാശാല നിർദ്ദേശിച്ചിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
- അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന പ്രോഗ്രാമിന് അനുയോജ്യമായ (ODL / Online) ഇഗ്നോ സമർഥ് പോർട്ടല്‍ സന്ദർശിക്കുക.
- 'New Registration' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് കൃത്യമായ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും നല്‍കി രജിസ്റ്റർ ചെയ്യുക.
- നല്‍കിയ മൊബൈല്‍ നമ്പറിലേക്കോ ഇമെയിലിലേക്കോ ലഭിക്കുന്ന OTP ഉപയോഗിച്ച് വിവരങ്ങള്‍ വെരിഫൈ ചെയ്യുക.
- ലഭിച്ച യൂസർനെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- കോഴ്‌സ് തിരഞ്ഞെടുത്ത് അപേക്ഷാ ഫോമിലെ വിവരങ്ങള്‍ കൃത്യമായി പൂരിപ്പിക്കുക.
- ഫോട്ടോ, ഒപ്പ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകള്‍ എന്നിവ നിർദ്ദിഷ്ട ഫോർമാറ്റില്‍ അപ്‌ലോഡ് ചെയ്യുക.
- നിശ്ചിത പ്രോഗ്രാം ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കുക (Submit). ഭാവി ആവശ്യങ്ങള്‍ക്കായി കണ്‍ഫർമേഷൻ പേജ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
ബിഎ, ബികോം, ബിഎസ്‌സി, ബിബിഎ, ബിസിഎ, എംഎ, എംബിഎ, എംസിഎ, എംകോം തുടങ്ങിയ ബിരുദ-ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പുറമെ വിവിധ വിഷയങ്ങളിലുള്ള നിരവധി ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും ഇഗ്നോ പ്രവേശനം നല്‍കുന്നുണ്ട്.വശ്യമായ രേഖകള്‍ തയ്യാറാക്കി വെക്കുകയും ചെയ്യുക.

