Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇല മുറിഞ്ഞ് തൃണമൂല്‍; സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു

ഇല മുറിഞ്ഞ് തൃണമൂല്‍; സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവച്ചു

കൊല്‍ക്കത്ത: ഏറെക്കാലമായി നേതൃത്വുമായി ഇടഞ്ഞു നില്‍ക്കുന്ന മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി മന്ത്രിസ്ഥാനം രാജിവെച്ചു. മമത മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായിരുന്ന സുവേന്ദു വെള്ളിയാഴ്ച ഉച്ചയോടെയാണ് രാജി സമര്‍പ്പിച്ചത്. ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മിഷണേഴ്സ് (HRBC) ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് മന്ത്രിസ്ഥാനവും അധികാരി ഒഴിയുന്നത്.

"മന്ത്രി സ്ഥാനത്ത് നിന്ന് ഞാന്‍ രാജിവെക്കുന്നു.

പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടും ആത്മാര്‍ത്ഥതയോടും കൂടി സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു." രാജികത്തില്‍ അധികാരി വ്യക്തമാക്കി.

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി തൃണമൂല്‍ കോണ്‍ഗ്രസ് എംപിയാണ്. സുവേന്ദു അധികാരി പാര്‍ട്ടി വിടുകയാണെങ്കില്‍ പിതാവും സഹോദരങ്ങളടക്കമുള്ളവരും ഒപ്പമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അര്‍ണബ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് തെളിവില്ല; ഹൈക്കോടതിയെ വിമര്‍ശിച്ച്‌ സുപ്രീം കോടതി

അടുത്തിടെ സ്വന്തം നിലയ്ക്ക് റാലികള്‍ നടത്തിയും അനുയായികളെ സംഘടിപ്പിച്ചും സുവേന്ദു വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കൊടിയോ ബാനറുകളോ ഉപയോഗിക്കാതെയായിരുന്നു അദ്ദേഹം റാലികള്‍ സംഘടിപ്പിച്ചത്. നേതൃനിരയില്‍ നേരിടുന്ന തുടര്‍ച്ചയായ അവഗണനകളാണ് സുവേന്ദുവിന്റെ വിമത സ്വരത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam