പൃഥ്വിരാജ് സുകുമാരൻ, പാർവതി തിരുവോത്ത്, ഹക്കിം ഷാജഹാൻ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന 'ഐ നോബഡി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി.
റോഷാക്കിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ നോബഡി' സുപ്രിയ മേനോനാണ് നിർമിക്കുന്നത്. ബാങ്ക് മോക്ഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന ഹീസ്റ്റ് ജോണറില്‍ എത്തുന്ന സിനിമയാകും 'ഐ നോബഡി' എന്നാണ് ടീസർ നല്‍കുന്ന സൂചന.
ജേക്സ് ബിജോയാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. ഈ വർഷം ജൂലൈ മാസത്തില്‍ ആഗോള റിലീസായി ഐ നോബഡി തിയേറ്ററുകളില്‍ എത്തും. എന്നു നിന്റെ മൊയ്തീൻ, കൂടെ തുടങ്ങിയ സൂപ്പർഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജും പാർവതിയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി നോബഡിക്കുണ്ട്.
ഇതുവരെ മലയാളം സിനിമയില്‍ കാണാത്ത തരത്തിലുള്ള വ്യത്യസ്തമായ മേക്കിങ് ആണ് ഇതെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. അശോകൻ, വിജയരാഘവൻ, മധുപാല്‍, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാല്‍, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അല്‍താഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ യൂ, ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആല്‍ബിൻ അലക്സ്, ജിതിൻ മദനൻ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ഇ4 എക്സ്പെരിമെന്റസിന്റെ ബാനറില്‍ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സമീര്‍ അബ്ദുളാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. ഛായാഗ്രഹണം- ദിനേശ് പുരുഷോത്തമൻ, എഡിറ്റിംഗ്- റമീസ് എംബി, മേക്കപ്പ്- റോണക്സ് സേവിയർ എന്നിവർ നിർവഹിക്കുന്നു.

