Sunday, 20 Sep, 10.02 am The Indian Express മലയാളം

സ്പോര്‍ട്സ്
IPL 2020, DC vs KXIP: യുവനായകന്മാരുടെ കരുത്തില്‍ ഡല്‍ഹിയും പഞ്ചാബും; ഐപിഎല്ലില്‍ ഇന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ രണ്ടാം മത്സരത്തില്‍ ഇന്ന് ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുന്നേര്‍. ഒരു തവണ പോലും കിരീടം സ്വന്തമാക്കിയിട്ടില്ല എന്ന ചീത്തപ്പേര് തിരുത്തിയെഴുതാണ് ഇത്തവണ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഡല്‍ഹിയും കെ.എല്‍ രാഹുല്‍ നയിക്കുന്ന പഞ്ചബും ടൂര്‍ണമെന്റില്‍ എത്തുന്നത്. ഈ യുവനായകന്മാരില്‍ തന്നെയാണ് ഇരു ടീമുകളുടെയും പ്രതീക്ഷയും.

ഇതുവരെ കിരീടം സ്വന്തമാക്കിയിട്ടില്ലെന്ന് മാത്രമല്ല പലപ്പോഴും അവസാന സ്ഥാനക്കാരായാണ് ഡല്‍ഹിയും പഞ്ചാബും ടൂര്‍ണമെന്റ് അവസാനിപ്പിക്കാറുള്ളത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡല്‍ഹി കഴിഞ്ഞ തവണ പ്ലേ ഓഫിന് യോഗ്യത നേടിയതെങ്കില്‍ 2014ന് ശേഷം ഒരിക്കല്‍ പോലും പഞ്ചാബ് പ്ലേ ഓഫ് കളിച്ചട്ടില്ല.

മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളെ ടീമിലെത്തിച്ചാണ് ഡല്‍ഹി ഇത്തവണ എത്തുന്നത്. ഒപ്പം പതിവുപോലെ യുവനിരയുടെ കരുത്തും ടീമിന്റെ കിരീട സാധ്യതകള്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയുടെ ഭാവി വാഗ്ദാനങ്ങള്‍ എന്നറിയപ്പെടുന്ന യുവനിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രധാന കരുത്ത്. കഴിഞ്ഞ തവണ പഞ്ചാബ് നായകനായിരുന്ന അശ്വിന്‍ ഇത്തവണ ഡല്‍ഹിയുടെ ഭാഗമാണ്.

അതിര്‍ത്തി കാക്കുന്ന കാവല്‍ക്കാരന്‍; മുംബൈ താരങ്ങളെ പുറത്താക്കാന്‍ ബൗണ്ടറിയില്‍ ഡുപ്ലെസിസിന്റെ തകര്‍പ്പന്‍ ക്യാച്ച്‌

ഡല്‍ഹി നിരയില്‍ ശ്രദ്ധാകേന്ദ്രങ്ങളാകാന്‍ പോകുന്നത് റിഷഭ് പന്തും ശ്രേയസ് അയ്യരും പൃഥ്വി ഷായുമാണ്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇതിനോടകം സ്ഥാനമുറപ്പിച്ചുകഴിഞ്ഞ മൂവരുടെയും പ്രകടനം ഇന്ത്യന്‍ ആരാധകരും ക്രിക്കറ്റ് വിദഗ്ധരും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാനാണ് ബാറ്റിങ്ങില്‍ ഡല്‍ഹിയുടെ പ്രധാന കരുത്ത്. ഓപ്പണിങ് ധവാനൊപ്പം പൃഥ്വി ഷാ എത്തുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണ ടീമിലെത്തിയ ഇന്ത്യന്‍ ടെസ്റ്റ് ടീം ഉഫനായകന്‍ കൂടിയായ അജിങ്ക്യ രഹാനെ മൂന്നാമനാകും. മധ്യനിരയില്‍ നായകന്‍ ശ്രേയസ് അയ്യരിനൊപ്പം വിന്‍ഡീസ് വെടിക്കെട്ട് താരം ഷിമ്രോണ്‍ ഹെറ്റ്മയറും റിഷഭ് പന്തും തിളങ്ങിയാല്‍ ഡല്‍ഹിക്ക് എതിരാളികള്‍ക്ക് മേല്‍ അനായാസം ആധിപത്യം സ്ഥാപിക്കാനാകും.

ഇന്ത്യയുടെ മുതിര്‍ന്ന പേസര്‍ ഇഷാന്ത് ശര്‍മ നയിക്കുന്ന ബോളിങ് ഡിപ്പാര്‍ട്മെന്റില്‍ നിര്‍ണായകമാകുക ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡയുടെ പ്രകടനമാണ്. വിന്‍ഡീസ് താരം കീമോ പോളും ഇന്ത്യയുടെ ലോകകപ്പ് താരം ആവേശ് ഖാനും പേസിന്റെ കുന്തമുനകളാകും. ആര്‍ അശ്വിനൊപ്പം അമിത് മിശ്രസ, അക്സര്‍ പട്ടേല്‍ എന്നിവര്‍ക്കായിരിക്കും സ്‌പിന്നിന്റെ ചുമതല.

'തിറുമ്ബി വന്തിട്ടേണ് സൊല്ല്'; 437 ദിവസങ്ങള്‍ക്ക് ശേഷം 'സിങ്കം' ലുക്കില്‍ എം.എസ് ധോണി കളത്തില്‍

ലോകോത്തര കോച്ചിങ് നിരയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റേത്. 90കളിലെ ഇന്ത്യന്‍ ആരാധകരുടെ നായകനും വില്ലനുമാണ് ടീമിന് വേണ്ടി തന്ത്രങ്ങള്‍ മെനയുന്നത്. മുഖ്യ പരിശീലകനായി റിക്കി പോണ്ടിങ് എത്തുമ്ബോള്‍ എന്നാല്‍ ഇത്തവണ മുഖ്യ ഉപദേശകനായി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി ടീമിനൊപ്പമുണ്ടാകില്ല. സഹപരിശീലകരുടെ വേഷത്തില്‍ ഫീള്‍ഡിങ് ഇതിഹാസം മുഹമ്മദ് കെയ്ഫും ജെയിംസ് ഹോപ്സും ഡല്‍ഹി ക്യാപിറ്റല്‍സിന് പിന്തുണ നല്‍കും.

മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ അനില്‍ കുംബ്ലെയാണ് പഞ്ചാബിനെ ഇത്തവണ കളി പഠിപ്പിക്കുന്നത്. അടിമുടി അഴിച്ചുപണി നടത്തിയെത്തുന്ന പഞ്ചാബും കിരീട പ്രതീക്ഷകളില്‍ പിന്നിലല്ല.

കഴിഞ്ഞ ഐപിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച ടീമുകളിലൊന്നാണ് പഞ്ചാബ്. മധ്യനിരയും ബൗളിങ്ങ് നിരയും ശക്തമാക്കാനുതകുന്ന ഒന്‍പത് താരങ്ങളെ താരലേലത്തില്‍ പഞ്ചാബ് സ്വന്തമാക്കുകയും ചെയ്തു. മിഡില്‍‌ ഓര്‍‌ഡറില്‍‌ ഗ്ലെന്‍‌ മാക്സ്‌വെല്‍‌ മടങ്ങിയെത്തിയതും ഷെല്‍‌ഡന്‍‌ കോട്രെല്‍‌, ക്രിസ് ജോര്‍‌ഡാന്‍‌ എന്നിവര്‍ ബൗളിങ്ങ് നിരയിലുള്‍പ്പെട്ടതും ടീമിന്‍റെ ബേസ് ഉറപ്പിച്ചുനിര്‍ത്താന്‍ സഹായകമാവുന്നു.

IPL 2020, MIvsCSK: കണക്ക് വീട്ടാനുള്ളതാണ്; മുബൈയെ തകര്‍ത്ത് ചെന്നൈയ്ക്ക് വിജയത്തുടക്കം

ശക്തമായ ഓപ്പണിങ്ങ് ഒരുക്കുന്ന ക്രിസ് ഗെയ്ല്‍, കെ എല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പം മായങ്ക് അഗര്‍വാള്‍ കൂടി ചേരുന്നതോടെ ടീമിന്റെ ടോപ്പ് ഓര്‍ഡര്‍ ശക്തമാണ്. ഇന്‍റര്‍നാഷനല്‍ കരിയറിലെ വിജയം ഐപിഎല്ലിലും ആവര്‍ത്തിക്കാനാണ് മായങ്ക് ലക്ഷ്യമിടുന്നത്. നിക്കോളാസ് പുരന് സ്ഥിരമായി ഒരു സ്ഥാനം നല്‍കാനും ക്ലബ്ബ് വഴി കണ്ടെത്തും. കരീബിയന്‍ പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിനൊടുവിലാണ് പുരന്‍ ഐപിഎല്ലിലേക്ക് എത്തുന്നത്.

ഓപ്പണര്‍ എന്ന നിലയില്‍ രണ്ട് വമ്ബന്‍ സീസണുകളും പൂര്‍ത്തിയാക്കിയ രാഹുലിന് ഈ സീസണ്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി അളക്കുന്ന പരീക്ഷണ ഘട്ടം കൂടിയായിരിക്കും. അദ്ദേഹം തന്നെ പറഞ്ഞതുപോലെ, ഉയര്‍ന്ന സമ്മര്‍ദ്ദമെന്ന വെല്ലുവിളിയെ നേരിടാന്‍ ഹെഡ് കോച്ച്‌ അനില്‍ കുംബ്ലെയുടെയും ബാക്കിയുള്ള സപ്പോര്‍ട്ട് സ്റ്റാഫുകളുടെയും പിന്തുണയെ ആശ്രയിക്കേണ്ടിവരുമെന്നും കരുതുന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top