Thursday, 23 Sep, 8.06 pm The Indian Express മലയാളം

സ്പോര്‍ട്സ്
IPL 2021, MI vs KKR Cricket Score: അനായാസ ജയം നേടി കൊല്‍ക്കത്ത; മുംബൈയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി

IPL 2021, MI vs KKR Cricket Score Updates: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഏഴ് വിക്കറ്റ് ജയം. മുംബൈയുടെ 156 റണ്‍സെന്ന വിജയലക്ഷ്യം 15.1 ഓവറില്‍ കൊല്‍ക്കത്ത മറികടക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് കൊല്‍ക്കത്ത നേടിയത്.

കൊല്‍ക്കത്തയ്ക്ക് വേണ്ടി വെങ്കടേശ് അയ്യരും രാഹുല്‍ തൃപാഠിയും അര്‍ദ്ധ സെഞ്ചുറി നേടി. വെങ്കടേശ് 30 പന്തില്‍ നിന്ന് നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റണ്‍സ് നേടി. രാഹുല്‍ തൃപാഠി 42 പന്തില്‍ നിന്ന് പുറത്താവാതെ 74 റണ്‍സ് നേടി.

ശുഭ്മാന്‍ ഗില്‍ ഒമ്ബത് പന്തില്‍ നിന്ന് 13 റണ്‍സ് നേടി. ഇയോണ്‍ മോര്‍ഗന്‍ എട്ട് പന്തില്‍ നിന്ന് ഏഴ് റണ്‍സും നിതീഷ് റാണ പുറത്താകാതെ രണ്ട് പന്തില്‍ നിന്ന് അഞ്ച് റണ്‍സും നേടി.

മുംബൈക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റ് നേടി.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ മുംബൈയുടെ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ കൊല്‍ക്കത്തയ്ക്ക് 156 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണ് നേടിയത്.

മുംബൈക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക് അര്‍ദ്ധ സെഞ്ചുറി നേടി. 42 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും അടക്കം 55 റണ്‍സാണ് ഡികോക്ക് നേടിയത്. കാപ്റ്റന്‍ രോഹിത് ശര്‍മ 30 പന്തില്‍ നിന്ന് നാല് ഫോറടക്കം 33 റണ്‍സ് നേടി.

സൂര്യ കുമാര്‍ യാദവ് 10 പന്തില്‍ നിന്ന് അഞ്ച് റണ്‍സ് മാത്രമെടുത്ത് പുറത്തായി. ഇഷാന്‍ കിഷന്‍ 13 പന്തില്‍ നിന്ന് 14 റണ്‍സും കീറോണ്‍ പൊള്ളാഡ് 15 പന്തില്‍ നിന്ന് 21 റണ്‍സും കൃണാല്‍ പാണ്ഡ്യ ഒമ്ബത് പന്തില്‍ നിന്ന് 12 റണ്‍സും നേടി. സൗരഭ് തിവാരെ പുറത്താവാതെ അഞ്ച് റണ്‍സും ആദം മില്‍നെ പുറത്താവാതെ ഒരു റണ്ണുമെടുത്തു.

കൊല്‍ക്കത്തക്ക് വേണ്ടി ലോക്കീ ഫെര്‍ഗ്യൂസണും പ്രസിദ്ധ് കൃഷ്ണയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. സുനില്‍ നരൈന്‍ ഒരു വിക്കറ്റെടുത്തു.

മത്സരത്തില്‍ ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ഐപിഎല്‍ പുനരാരംഭിച്ചപ്പോള്‍ ചെന്നൈക്കെതിരായ ആദ്യ മത്സരത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. പൊള്ളാര്‍ഡ് ആയിരുന്നു ടീമിനെ നയിച്ചത്. എന്നാല്‍ കൊല്‍ക്കത്തയ്ക്കെതിരായ രണ്ടാം മത്സരത്തില്‍ രോഹിത് അന്തിമ ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു.

രോഹിതിന് പുറമെ ആദ്യ മത്സരത്തില്‍ പുറത്തായിരുന്ന ഹര്‍ദിക് പാണ്ഡ്യ ഈ മത്സരത്തിലും തിരിച്ചെത്തിയിട്ടില്ല.

IPL 2021 SRH vs DC: അനായാസം ഡല്‍ഹി; പോയിന്റ് പട്ടികയില്‍ ഒന്നാമത്

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: The Indian Express Malayalam
Top