സമൂഹ മാധ്യമങ്ങളില്‍ രസകരമായ ഡബ്സ്മാഷ് വീഡിയോകള്‍ ഇടയ്ക്കിടെ പങ്കുവയ്ക്കാറുള്ള വ്യക്തിയാണ് വിജ്യ ബാലൻ. വിദ്യയുടെ രസകരമായ ഇത്തരം റീലുകള്‍ പലപ്പോഴും ആരാധകരുടെ കയ്യടി നേടാറുമുണ്ട്.
ഇപ്പോഴിതാ, ഉർവശി അനശ്വരമാക്കിയ അച്ചുവിന്റെ അമ്മയിലെ 'കടുക് വറ' സീൻ റീക്രിയേറ്റ് ചെയ്തിരിക്കുകയാണ് വിദ്യ ബാലൻ.
'എന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരില്‍ ഒരാളായ ഉർവശി ചേച്ചിയുടെ ഒരു രംഗം. ചേച്ചി ക്ഷമിക്കണം' എന്ന ക്യാപ്ഷനോടെയാണ് വിദ്യ ബാലൻ വീഡിയോ പങ്കുവച്ചത്.
ഉർവശിയും മീര ജാസ്മിനും പ്രധാന വേഷങ്ങളില്‍ എത്തിയ അച്ചുവിന്റെ അമ്മയില്‍ നിന്നുള്ള ഈ രംഗം ഇന്നും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഉർവശിയുടെ കഥാപാത്രം മകളായ മീര ജാസ്മിനോട് വെണ്ടക്ക കറി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് ഇംഗ്ലീഷില്‍ വിവരിച്ചുകൊടുക്കുന്നതാണ് രംഗം. ഈ രംഗത്തിലെ സംഭാഷണം ഉർവശി തന്നെ കയ്യില്‍ നിന്നിട്ടതാണെന്ന് പില്‍ക്കാലത്ത് വെളിപ്പെടുത്തിയിരുന്നു.
എന്തായാലും വിദ്യയുടെ ഈ മലയാളം റീല്‍ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
ഇതിന് മുൻപും ചില മലയാളം ഹിറ്റ് രംഗങ്ങള്‍ വിദ്യ ബാലൻ റീക്രിയേറ്റ് ചെയ്തിരുന്നു. 'പഞ്ചാബി ഹൗസി'ല്‍ ഹരിശ്രീ അശോകൻ ചപ്പാത്തി വേണ്ട ചോറ് മതി എന്ന് പറയുന്ന രംഗവും മുൻപു മലയാളികള്‍ ഏറ്റെടുത്തിരുന്നു.

