Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കൈ ഉപയോഗിച്ച്‌ നനച്ചെടുക്കേണ്ട, പഞ്ഞിപോലുള്ള പുട്ടിന് ഇനി ഇങ്ങനെ ചെയ്യാം

കൈ ഉപയോഗിച്ച്‌ നനച്ചെടുക്കേണ്ട, പഞ്ഞിപോലുള്ള പുട്ടിന് ഇനി ഇങ്ങനെ ചെയ്യാം

വിയില്‍ വേവിച്ചെടുക്കുന്ന ചൂടൻ പുട്ടും അതിനൊപ്പം കടലക്കറിയോ പഴമോ എന്നത് മലയാളികളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ്.

വളരെ ലളിതമായി തയ്യാറാക്കാമെങ്കിലും രുചിയുടെ കാര്യത്തില്‍ പുട്ടിന് പ്രത്യേക സ്ഥാനമുണ്ട്. അരിപൊടിക്ക് പുറമെ ഗോതമ്പ്, റാഗി, കപ്പ, ചോളം തുടങ്ങിയ പലതരം പൊടികള്‍ ഉപയോഗിച്ചും പുട്ട് തയ്യാറാക്കാറുണ്ട്. മീൻ ഉള്‍പ്പെടെയുള്ള വ്യത്യസ്ത ചേരുവകള്‍ ചേർത്ത് പുട്ടില്‍ പരീക്ഷണങ്ങള്‍ നടത്തുന്നവരുമുണ്ട്. ചിരട്ടയിലും മുളങ്കുറ്റിയിലും പുട്ടുകുറ്റിയിലുമൊക്കെ തയ്യാറാക്കുന്ന പുട്ടിന് ഓരോ രീതിയിലും വ്യത്യസ്തമായ രുചിയും മണവുമാണ് ലഭിക്കുന്നത്.

എന്നാല്‍ പുട്ടിനുള്ള മാവ് നനയ്ക്കുന്നത് പലർക്കും അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. കൈകൊണ്ട് വെള്ളം തളിച്ച്‌ ശരിയായ പാകത്തില്‍ മാവ് തയ്യാറാക്കാൻ സമയം എടുക്കുകയും ചെയ്യും. ഈ ബുദ്ധിമുട്ട് ഒഴിവാക്കി പുട്ടുപൊടി തയ്യാറാക്കാൻ കഴിയുമോ എന്ന സംശയം പലർക്കുമുണ്ടാകും. വെള്ളം ചേർത്ത് കൈകൊണ്ട് നനയ്ക്കാതെ തന്നെ പുട്ടിനുള്ള മാവ് തയ്യാറാക്കാൻ കഴിയുന്ന ലളിതമായൊരു രീതിയുണ്ട്. ദീപ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ എളുപ്പവഴി പരിചയപ്പെടുത്തുന്നത്.

ചേരുവകള്‍

  • ഗോതമ്പ് പൊടി - 1 കപ്പ്
  • ചോറ്- 4 ടേബിള്‍ സ്പൂണ്‍
  • ഉപ്പ്- ആവശ്യത്തിന്
  • തേങ്ങ- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

  • രണ്ട് കപ്പ് ഗോതമ്പ് പൊടിയിലേക്ക് നാല് ടേബിള്‍സ്പൂണ്‍ ചോറും, ആവശ്യത്തിന് ഉപ്പും, തേങ്ങ ചിരകിയതും ചേർക്കാം.
  • അത് വെള്ളം ചേർക്കാതെ തന്നെ അരച്ചെടുക്കാം.
  • പുട്ട് കുടത്തില്‍ വെള്ളമെടുത്ത് അടുപ്പില്‍ വച്ച്‌ തിളപ്പിക്കാം.
  • കുറ്റിയിലേക്ക് അരച്ചെടുത്ത മാവ് നിറച്ച്‌ മുകളില്‍ തേങ്ങ ചിരകിയതും ചേർത്ത് കുടത്തില്‍ വച്ച്‌ ആവിയില്‍ വേവിക്കാം.
  • ആവി വരുമ്പോള്‍ അടുപ്പണച്ച്‌ പുട്ട് പാത്രത്തിലേയ്ക്കു മാറ്റി. പഴം, കടലക്കറി എന്നിവയോടൊപ്പം ഇത് കഴിക്കാം.
  • കറിയില്ലാതെയും ഈ ഗോതമ്പ് പുട്ട് രുചികരമായി കഴിക്കാം.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam