Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യം

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: ബിനീഷ് കോടിയേരിക്ക് ജാമ്യം

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കര്‍ണാടക ഹൈക്കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സുഖമില്ലാതെ കഴിയുന്ന അച്ഛനെ ശുശ്രൂഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിനീഷ് ഹര്‍ജി സമര്‍പ്പിച്ചത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി) രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടു തവണ ബെംഗളൂരു പ്രത്യേക കോടതി (സെഷന്‍സ് കോടതി) ബിനീഷിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ ഒക്ടോബര്‍ 29നാണു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ബിനീഷിനെ അറസ്റ്റ് ചെയ്തത്. ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടിലാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തത്. ഒരു വര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലായിരുന്നു ബിനീഷ്.

ലഹരി ഇടപാട് കേസില്‍ പിടിയിലായ അനൂപ് മുഹമ്മദുമായി ചേര്‍ന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നായിരുന്നു ഇ.ഡിയുടെ അന്വേഷണത്തില്‍ വ്യക്തമായത്. ഇടപാടില്‍ ബിനീഷിന് പങ്കുണ്ടെന്നും ഇതിലൂടെ കോടിക്കണക്കിന് രൂപ സ്വന്തമാക്കിയെന്നും ഇ.ഡി പറഞ്ഞിരുന്നു.

കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ ആറിടത്ത് ഓറഞ്ച് അലര്‍ട്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam